twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് പിന്നാലെ മുകേഷും! മോഹന്‍ലാലിനാണ് തലവേദന? അമ്മയുടെ നിലപാടറിയാന്‍ താരങ്ങള്‍? കാണൂ!

    |

    സിനിമാപ്രേമികളെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ഓരോ താരവും എത്തുന്നത്. ബോളിവുഡിലെ മി ടൂ ക്യാംപയിന്‍ ഇപ്പോള്‍ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. സിനിമയിലും ടെലിവിഷനിലുമായി നിറഞ്ഞുനില്‍ക്കുന്ന മുകേഷിനെതിരെ ടെസ് ജോസഫ് നടത്തിയ തുറന്നുപറച്ചിലില്‍ സിനിമാലോകവും നടുങ്ങിയിരുന്നു. കാസ്റ്റിങ് ഡയറക്ടറായ ടെസ് ട്വിറ്ററിലൂടെയായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ക്ഷണനേരം കൊണ്ടാണ് ഈ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും രാഷ്ട്രീയത്തിലും സജീവമായതിനാലാവാം ഇത്തരത്തിലൊരു സംഭവമെന്നും ടെസ് ജോസഫിനെ അറിയില്ലെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.

    സ്ത്രീ വിഷയത്തില്‍ അതീവ തല്‍പ്പരന്‍! മുകേഷിനെക്കുറിച്ച് അന്ന് സരിത പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറല്‍!സ്ത്രീ വിഷയത്തില്‍ അതീവ തല്‍പ്പരന്‍! മുകേഷിനെക്കുറിച്ച് അന്ന് സരിത പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറല്‍!

    ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണത്തിന് പിന്നിലെ വാസ്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപിനെതിരെയുള്ള നടപടി വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് വനിതാ സംഘടനയിലെ പ്രതിനിധികള്‍ താരസംഘടനയായ എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ ആരോപണവുമെത്തിയിട്ടുള്ളത്. ഇതോടെയാണ് അമ്മയുടെ തീരുമാനങ്ങളെന്താവുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്.

    അമ്മയുടെ തീരുമാനം?

    അമ്മയുടെ തീരുമാനം?

    ഇന്നസെന്റിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അമ്മയുടെ നേതൃനിരയിലേക്ക് എത്തിയത്. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നടത്തിയ യോഗത്തിനിടയിലാണ് ദിലീപിന്റെ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കണമെന്നായിരുന്നു അന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ഇതിന് ശേഷമാണ് ഈ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പത്മപ്രിയയും രേവതിയും പാര്‍വതിയും ചേര്‍ന്ന് കത്ത് നല്‍കിയത്. കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തിലും ഈ വിഷയം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ജനറല്‍ ബോഡി യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാനാവൂയെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിട്ടുള്ളത്. ഈ തീരുമാനം എന്തായിരിക്കുമെന്നറിയാനായി ഉറ്റുനോക്കുന്നതിനിടയിലാണ് മറ്റൊരു വിഷയം കൂടി എത്തിയത്.

    ദിലീപ് വിഷയത്തിന് പിന്നാലെ

    ദിലീപ് വിഷയത്തിന് പിന്നാലെ

    ദിലീപ് വിഷയത്തില്‍ മുകേഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താരത്തെ പിന്തുണച്ചെത്തിയ താരവും ഇപ്പോള്‍ അത്തരത്തിലൊരു ആരോപണത്തില്‍ പെട്ടതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദിലീപ് വിഷയത്തിന് പിന്നാലെ മുകേഷും താരസംഘടനയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമയിലും ടെലിവിഷന്‍ സ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു ആരോപണമെത്തിയത്. താരസംഘടനയുടെ നേതൃനിരയിലുള്ള മോഹന്‍ലാല്‍ ഈ വിഷയത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്നുള്ള സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

    മുകേഷിനെതിരെ നടപടി?

    മുകേഷിനെതിരെ നടപടി?

    മുകേഷിനെതിരെ താരസംഘടന നടപടിയെടുക്കുമോയെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തരമൊരു ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവരെ തനിക്കറിയില്ലെന്നുമായിരുന്നു മുകേഷ് പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹം ഈ വിഷയത്തില്‍ കൃത്യമായ മറുപടി പറയണമെന്നാവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ നോ പറഞ്ഞാല്‍ നോ എന്ന് തന്നെയാണ് അര്‍ത്ഥമെന്നും അത് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്നാണ് രേവതി പറഞ്ഞത്.

    ടെസ് ജോസഫ് പറഞ്ഞത്?

    ടെസ് ജോസഫ് പറഞ്ഞത്?

    19 വര്‍ഷം മുന്‍പ് കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ മുകേഷില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയുള്ള വെളിപ്പെടുത്തല്‍ ക്ഷണനേരം കൊണ്ടാണ് വൈറലായത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് താമസം മാറാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അന്നത്തെ തന്റെ ചാനല്‍ മേധവിയായ ഡെറക് ഒബ്‌റോമിനോട് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും അതിന് ശേഷമാണ് താന്‍ രക്ഷപ്പെട്ടതെന്നും ടെസ് പറഞ്ഞിരുന്നു.

    മോഹന്‍ലാലിന് തലവേദന

    മോഹന്‍ലാലിന് തലവേദന

    മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപ് വിഷയമെത്തിയത്. വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ നേതൃത്വത്തില്‍ താരങ്ങളാണ് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. മൂന്ന് തവണയായാണ് കത്ത് നല്‍കിയത്. ജനറല്‍ ബോഡിയില്‍ തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത്തരമൊരു സാധ്യത നിലവിലുണ്ടോയെന്നത് സംശയമാണ്. വൈസ് പ്രസിഡന്റിനെതിരെ ആരോപണം ഉയര്‍ന്നുവന്ന അവസരത്തില്‍ ഈ വിഷയവും ചര്‍ച്ചയ്ക്ക് എടുക്കേണ്ടി വരും.

    നിര്‍ണ്ണായകമായ തീരുമാനങ്ങള്‍

    നിര്‍ണ്ണായകമായ തീരുമാനങ്ങള്‍

    നിര്‍ണ്ണായകമായ തീരുമാനങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് സംഘടനയുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ചത്. നേരത്തെ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഇത്തരമൊരു സംവിധാനമുണ്ടായിരുന്നോയില്ലെന്നും താരങ്ങള്‍ ചോദിച്ചിരുന്നു. ജനറല്‍ ബോഡി യോഗമൊന്നും അന്ന് ചേര്‍ന്നിരുന്നില്ലല്ലോയെന്നും ദിലീപ് വിഷയത്തില്‍ മാത്രമാണ് ഈ ഇരട്ടത്താപ്പെന്നും താരങ്ങള്‍ തുറന്നടിച്ചിരുന്നു.

    English summary
    Amma's decison about allegatino against Mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X