വിലക്ക് ദുല്‍ഖര്‍ ചിത്രത്തിനും; മമ്മൂട്ടി രംഗത്ത്

നിത്യയുടെ സിനിമകള്‍ വിലക്കുന്നതോടെ പൃഥ്വിരാജ്, ആസിഫ് അലി മുതല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ളവരവര്‍ നടപടിയുടെ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നാണ് വിലക്കിന്റെ മറ്റൊരു വശം.
നിത്യ നായികയായി അഭിനയിച്ച മൂന്ന് സിനിമകളാണ് പുറത്തിറങ്ങാനിരിയ്ക്കുന്നത്. ഇതില്‍ തത്സമയം പെണ്‍കുട്ടി ഒഴിച്ചുള്ള രണ്ടു ചിത്രങ്ങളിലും വന്‍താരനിരയാണ് അണിനിരിക്കുന്നത്. അമല്‍ നീരദ് നിര്‍മിച്ചു സംവിധാനം ചെയ്യുന്ന ബാച്ച്‌ലേഴ്‌സ് പാര്‍ട്ടി, മമ്മൂട്ടിയുടെ മകനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടല്‍ എന്നിവയാണ് ആ സിനിമകള്‍.
ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റഹ്മാന്‍, ആസിഫ് അലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഈ സിനിമകളിലെ നായിക നടിയും വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള വിവാദത്തിന്റെ പേരില്‍ സിനിമയുടെ റിലീസ് വൈകിയ്ക്കാന്‍ നായക നടന്‍മാരും മമ്മൂട്ടിയും തയ്യാറല്ല. നിത്യയുടെ വിലക്ക് പിന്‍വലിയ്ക്കാന്‍ അമ്മ ഉടനടി രംഗത്തിറങ്ങിയത് മമ്മൂട്ടിയുടെ താത്പര്യം കൊണ്ടാണെന്നും പറയപ്പെടുന്നു.
അതേസമയം ദുല്‍ഖറിന്റെയും പൃഥ്വിയുടെയും സിനിമകള്‍ വിലക്കുന്ന തരത്തിലേക്ക് പ്രശ്‌നം വഷളാക്കാന്‍ നിര്‍മാതാക്കള്‍ക്കും താത്പര്യമില്ല. ഭൂരിഭാഗം നിര്‍മാതാക്കളും വിതരണക്കാര്‍ കൂടിയായതുകൊണ്ട് അവര്‍ തന്നെയാണ് വിതരണക്കാരുടെ സംഘടനയെയും രംഗത്തിറക്കിയത്. നിര്‍മാതാക്കള്‍ അയഞ്ഞാല്‍ വിതരണക്കാരും അയയും.
നടിയ്‌ക്കെതിരെയുള്ള നടപടി അഭിമാനപ്രശ്‌നമായി കാണുന്ന നിര്‍മാതാവ് സുരേഷ് കുമാറും നിത്യയും പരസ്പരം വിട്ടുവീഴ്ച ചെയ്താല്‍ പ്രശ്‌നം തീരുമെന്നാണ് ഭൂരിഭാഗം നിര്‍മാതാക്കളും കരുതുന്നത്. നിത്യ സോപാധികം ഖേദം പ്രകടിപ്പിയ്ക്കുക. ഇതിനൊപ്പം ഫോണില്‍ വിളിച്ച് മുന്‍കൂട്ടി സമയവും സൗകര്യവും ഉറപ്പാക്കാതെ നടിയെ കാണാനും ഡേറ്റ് ചോദിക്കാനും ശ്രമിച്ചതിലെ അപാകത സുരേഷ്‌കുമാറും സമ്മതിയ്ക്കുക. ഈ ധാരണയില്‍ പ്രശ്‌നം ഒതുക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ആദ്യപേജില്‍
നിത്യയ്‌ക്കൊപ്പം അമ്മ; വിലക്ക് വിലപ്പോവില്ല


Click it and Unblock the Notifications