»   » നിത്യയ്‌ക്കൊപ്പം അമ്മ; വിലക്ക് വിലപ്പോവില്ല

നിത്യയ്‌ക്കൊപ്പം അമ്മ; വിലക്ക് വിലപ്പോവില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/amma-support-nithya-menon-1-aid0032.html">Next »</a></li></ul>
Nithya Menon
ചലച്ചിത്രതാരം നിത്യ മേനോനെതിരെ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പാളുന്നു. നിര്‍മാതാക്കളോട് മോശമായി പെരുമാറി എന്നാരോപിച്ച് നടി നിത്യാ മേനോന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു.

താരസംഘടനയായ അമ്മയുടെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെയും ശക്തമായി ഇടപെട്ടിരിയ്ക്കുന്നത്. താരങ്ങളെ വിലക്കാന്‍ സിനിമാ വിതരണക്കാര്‍ക്ക് അവകാശമില്ലെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിത്യ അഭിനയിച്ച 'തത്സമയം ഒരു പെണ്‍കുട്ടി', 'ബാച്ചിലേഴ്‌സ് പാര്‍ട്ടി', 'ഉസ്താദ് ഹോട്ടല്‍' എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ നവംബറിലാണ് നിര്‍മാതാക്കളുടെ സംഘടന നിത്യയെ വിലക്കാന്‍ തീരുമാനമെടുത്തത്. തത്സമയം ഒരു പെണ്‍കുട്ടിയുടെ സെറ്റില്‍ നിത്യയെ കാണാനെത്തിയ നിര്‍മാതാക്കളോട് മോശമായി പെരുമാറി എന്ന കാരണം ചൂണ്ടിക്കാട്ടിയായിന്നു ഇത്. അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് പിന്‍വലിച്ചിരുന്നു.
അടുത്ത പേജില്‍
വിലക്ക് ദുല്‍ഖര്‍ ചിത്രത്തിനും; മമ്മൂട്ടി രംഗത്ത്

<ul id="pagination-digg"><li class="next"><a href="/news/amma-support-nithya-menon-1-aid0032.html">Next »</a></li></ul>

English summary
Distributor's associations will now allow the release of Nithya Menon Movies in the Future.Earlier she had been banned by the association of Producers but she has cast in few films. At Present Nithya Is acting in Usthad Hotel and Bachelor Party

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X