ആളെ വടിയാക്കരുത് ചേട്ടന്മാരേ...
ട്വെന്റി ട്വെന്റി വരുന്നേ വരുന്നേയെന്ന് നിലവിളി തുടങ്ങിയിട്ട് നാളേറെയായി. പല തവണ റിലീസ് തീയതി മാറ്റി വെച്ച ചിത്രം ദീപാവലിയ്ക്ക് ഉറപ്പായും തീയേറ്ററിലെത്തുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശവാദം. എന്നാലിപ്പോള്‍ കേള്‍ക്കുന്നത്, ദീപാവലിക്കും ട്വെന്റി ട്വെന്റി റിലീസാകില്ലെന്നാണ്. ഒക്ടോബര്‍ 30 ആണത്രേ ട്വെന്റി ട്വെന്റിയുടെ പുതിയ റിലീസ് തീയതി.
തീയേറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങളെ സഹായിക്കാനാണത്രേ ട്വെന്റി ട്വെന്റി വൈകിക്കുന്നത്. കുരുക്ഷേത്രയും മായാബസാറുമാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങള്‍.
ഇവയുടെ കളക്ഷനെ ബ്രഹ്മാണ്ഡ ചിത്രം വാരിക്കളയുമെന്നാണ് ഭീതി. ഏതാണ്ട് 120 തീയേറ്ററുകളിലാണ് ട്വെന്റി ട്വെന്റി റിലീസ് ചെയ്യുന്നത്.
മെഗാ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന കുരുക്ഷേത്രയുടെ വ്യാപാരവിജയമാണ് പ്രധാന പ്രശ്നം. മായാബസാര്‍ ശരാശരിയിലൊതുങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എങ്കിലും ദീപാവലി കളക്ഷന്‍ കൂടി കിട്ടിയാല്‍ കിട്ടട്ടെയെന്നാണ് നിര്‍മ്മാതാക്കളുടെ ഉളളിലിരിപ്പ്. ട്വെന്റി ട്വെന്റി പോലൊരു ഉത്സവചിത്രത്തിന്റെ വരവില്‍ കുരുക്ഷേത്ര പോലും മുങ്ങിപ്പോകുമെന്ന് നിര്‍മ്മാതാക്കള്‍ ഭയക്കുന്നുണ്ടോ ആവോ?
ഇക്കഴിഞ്ഞ ആഴ്ചയാണ് ട്വെന്റി ട്വെന്റിയുടെ കസെറ്റ് പ്രകാശനം നടന്നത്. മഞ്ജു വാര്യര്‍ക്ക് ആഡിയോ കസെറ്റ് നല്‍കി അമ്മ പ്രസിഡന്റ് ഇന്നസെന്റാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. മനോരമാ മ്യൂസിക്കാണ് കസെറ്റുകള്‍ വിപണിയിലെത്തിക്കുന്നത്.
ബന്ധപ്പെട്ടവാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്‍


Click it and Unblock the Notifications