twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ രണ്ടും കല്‍പ്പിച്ച് തന്നെ! പ്രശ്നങ്ങള്‍ പരിഹരിക്കും, അമ്മ യോഗത്തില്‍ സംഭവിച്ചത്? കാണൂ!

    |

    കൊച്ചിയിലേക്കുള്ള യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹമനസാക്ഷി ഒന്നടങ്കം നടുങ്ങിയിരുന്നു. സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത് ഈ സംഭവത്തോടെയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒന്നൂടെ വ്യക്തമാക്കുകയായിരുന്നു. ഇതൊരു തുടക്കമായിരുന്നു. ഇതിന് പിന്നാലെയായാണ് പലരും അവരവര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും സിനിമയില്‍ സജീവമാണെന്ന് പലരും തുറന്നടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സുരക്ഷ വീണ്ടുമൊരു ചോദ്യചിഹ്നമായി മാറുകയായിരുന്നു. ഇതോടെയാണ് മഞ്ജു വാര്യരും പാര്‍വതിയും രമ്യ നമ്പീശനുമുള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് അഥവാ ഡബ്ലുസിസി രൂപീകരിച്ചത്.

    അമ്മ നിലവിലുള്ളപ്പോള്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടനയുടെ ആവശ്യമില്ലെന്ന തരത്തിലായിരുന്നു പലരും പ്രതികരിച്ചത്. ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നടിക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി ശക്തമായി നില കൊള്ളുകയാണ് ഈ സംഘടന. അടുത്തിടെ നടന്ന യോഗത്തില്‍ അമ്മയിലേക്ക് ആരോണവിധേയനായ താരത്തെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഈ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി അംഗങ്ങളും ജോയ് മാത്യുവും ഷമ്മി തിലകനുമൊക്കെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഈ യോഗം നടന്നത്. യോഗത്തിനിടയിലെ പ്രധാന തീരുമാനങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

     പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്

    പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്

    താരസംഘടനയുമായി ബന്ധപ്പെട്ട് അത്ര നല്ല റിപ്പോര്‍ട്ടുകളായിരുന്നില്ല പുറത്തുവന്നത്. സിനിമാതിരക്കുകള്‍ക്കിടയിലും സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത മോഹന്‍ലാലിനെ കാത്തിരുന്നത് വന്‍വെല്ലുവിളികളായിരുന്നു. സംഘടനയുടെ പല തീരുമാനങ്ങളും വന്‍വിവാദമായിരുന്നു. താരങ്ങള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ അംഗങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

    അനുഭാവപൂര്‍വ്വം പരിഗണിക്കും

    അനുഭാവപൂര്‍വ്വം പരിഗണിക്കും

    വനിതാ സംഘടനയിലെ അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയും, കേസില്‍ കക്ഷി ചേരാനുള്ള നീക്കവുമൊക്കെയായിരുന്നു ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

    ആരോഗ്യപരമായ ചര്‍ച്ചയെന്ന് ഡബ്ലുസിസി അംഗങ്ങള്‍

    ആരോഗ്യപരമായ ചര്‍ച്ചയെന്ന് ഡബ്ലുസിസി അംഗങ്ങള്‍

    പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരായിരുന്നു അമ്മയ്ക്ക് കത്ത് നല്‍കിയത്. സംഘടനയുടെ പുതിയ നിലപാടില്‍ വിയോജിപ്പറിയിച്ച് നാല് പേര്‍ രാജി വെച്ചതിന് പിന്നാലെയായാണ് ഇവര്‍ ചര്‍ച്ചയ്ക്കുള്ള നീക്കം നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പാര്‍വതി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നതെങ്കിലും താരം യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

    സ്വമേധയാ തീരുമാനിച്ചതാണ്

    സ്വമേധയാ തീരുമാനിച്ചതാണ്

    നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് കത്ത് നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ ഈ നീക്കത്തെ പൊളിച്ചടുക്കുകയായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഈ നീക്കത്തിന് പിന്നില്‍ കുറ്റാരോപിതനായ നടന്റെ കൈകളുണ്ടെന്ന് കരുതുന്നുവെന്നായിരുന്നു നടിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരുടെ വ്യക്തിപരമായ തീരുമാനമായിരുന്നു ഇതെന്നും അമ്മയുടെ തീരുമാനമല്ല ഇതെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.

    രാജി തീരുമാനം ഇപ്പോഴില്ല

    രാജി തീരുമാനം ഇപ്പോഴില്ല

    അമ്മയിലെ അസ്വരാസ്യങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. കാര്യങ്ങളൊന്നും താനുദ്ദേശിച്ച പോലെയല്ല നടക്കുന്നതെന്നും പല ശ്രമങ്ങളും അട്ടിമറിക്കപ്പെടുകയാണെന്നും കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നടന്‍ എന്തിനാണ് പേടിക്കുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ച് മുന്നോട്ട് പോവാനാണ് താല്‍പര്യമെന്നും തീരെ സഹകരണം ലഭിക്കുന്നില്ലെങ്കില്‍ മാത്രമേ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുവെന്നും അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ഭരണഘടനയിലും മാറ്റങ്ങള്‍

    ഭരണഘടനയിലും മാറ്റങ്ങള്‍

    സംഘടനയില്‍ വനിതാ സെല്‍ രൂപീകരിക്കുന്നതടക്കമുള്ള നടപടികള്‍ ശക്തമാക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിദഗ്ദ്ധരും അമ്മയിലെ നിയമപരിഞ്ജാനമുള്ളവരും ചേര്‍ന്ന് ഭരണഘടനയിലെ പിഴവുകള്‍ തിരുത്തും. ഭരണഘടനയിലെ പോരായ്മയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ജോയ് മാത്യു വ്യക്തമാക്കിയിരുന്നു.

    English summary
    AMMA and WCC team discussion
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X