twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിട്ടേണ്ടത് കിട്ടിയപ്പോൾ പാഠം പഠിച്ചു!! നടി ആക്രമിക്കപ്പെട്ട കേസിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു..

    താൻ ഇപ്പോൾ എഎംഎംഎയിലെ അംഗമല്ലെന്നും അതിനാൽ തന്നെ തനിയ്ക്ക് അംഗങ്ങളും‌ടെ സഹായം വേണ്ടെന്നും നടി പറ‍ഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

    |

    നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം മലയാള സിനിമ മേഖലയ്ക്കും താരങ്ങൾക്കും അത്ര നല്ല കാലമല്ല. ഒന്നിനു പിറകെ വിവാദങ്ങളും പ്രശ്നങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. താരസംഘടനയായ എഎംഎംഎ പിളർപ്പിന്റെ ഒരു വക്കിൽവരെ എത്തി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടു വരുന്നത്.

     ബിഗ് ബോസ് പറ പറക്കുന്നു!! വോട്ടിങ് കണക്ക് വെളിപ്പെടുത്തി, പുച്ഛിച്ചവർക്ക് ലാലേട്ടന്റെ മറുപടി... ബിഗ് ബോസ് പറ പറക്കുന്നു!! വോട്ടിങ് കണക്ക് വെളിപ്പെടുത്തി, പുച്ഛിച്ചവർക്ക് ലാലേട്ടന്റെ മറുപടി...

    നടിയെ അക്രമിച്ചതുമായിമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനുളള താരസംഘടനയുടെ നീക്കം മറ്റൊരു വിവാദത്തിനായിരുന്നു വഴിവെച്ചത്. എഎംഎംഎയുടെ ഈ നീക്കത്തെ പരാതിക്കാരിയായ നടി എതിർത്തിരുന്നു. താൻ ഇപ്പോൾ എഎംഎംഎയിലെ അംഗമല്ലെന്നും അതിനാൽ തന്നെ തനിയ്ക്ക് അംഗങ്ങളും‌ടെ സഹായം വേണ്ടെന്നും നടി പറ‍ഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നടിമാരായ രചന നാരയണൻ കുട്ടിയും ഹണി റോസുമായിരുന്നു കേസിൽ കക്ഷി ചേർന്നിരുന്നത്. ഇരവരും അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

     ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ

     ഹർജി പിൻവലിച്ചു

    ഹർജി പിൻവലിച്ചു

    നടിയെ അക്രമിച്ച കേസിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു. തനിയ്ക്ക് പിന്തുണ വേണ്ടെന്ന് നടി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഹർജി പിൻവലിച്ചത്. ‌നേരത്തെ പ്രോസിക്യൂട്ടറെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. ഈ വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

     എഎംഎംഎയുടെ മുഖം രക്ഷിക്കൽ

    എഎംഎംഎയുടെ മുഖം രക്ഷിക്കൽ

    നടിയെ അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് വിമർശനങ്ങൾ എഎംഎം എ കേട്ടിരുന്നു. നടനെ രക്ഷിക്കാൻ സംഘടന കൂട്ടു നിൽക്കുന്നു. മകൾക്ക് നേരെ കണ്ണടക്കുന്നു എന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു ഈ നീക്കം. ദിലീപിനെ സംഘടന രക്ഷിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമാക്കുക കൂടി ഉദ്ദേശം കൂടി ഹർജിക്കു പിന്നിലുണ്ടായിരുന്നു.

    ഹർജിയിലും കള്ളകളി

    ഹർജിയിലും കള്ളകളി

    തന്നെ തെറ്റിധരിപ്പിച്ചാണ് ഹർജിയിൽ ഒപ്പ് വയ്പ്പിച്ചെതന്ന് ഹണി റോസ് പറഞ്ഞു. വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണ് ഹര്‍ജിയിലെന്നായിരുന്ന അമ്മയുടെ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നത്. കൂടാതെ ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് ഹണി റോസ് പറഞ്ഞു.

     ദിലീപിന്റെ മടങ്ങി വരവ്

    ദിലീപിന്റെ മടങ്ങി വരവ്

    നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും താരസംഘടനയായ എഎംഎംഎയിലേയ്ക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഇത് വൻവിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. നനെ തിരിച്ചടുക്കുന്നതിൽ പ്രതിഷേധിച്ച് നാലു നടിമാർ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. ഇതിനു പിന്നാലെ എഎംഎംഎയ്ക്കെ‌തിരെ വിമർശനം ഉന്നയിച്ച് മലയാള സിനിമ പ്രവർത്തകരും തെന്നിന്ത്യൻ സിനിമ ലോകവും രംഗത്തെത്തിയിരുന്നു.

    English summary
    amma withdraw pettion in actress assult case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X