»   » ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല: ഇന്നസെന്റ്

ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല: ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam
 Jagathy
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെ താരസംഘടനയായ അമ്മയുടെ ഭാഗത്തു നിന്നും ജഗതിയ്ക്ക് വേണ്ട വിധം സഹായം ലഭിച്ചില്ലെന്ന തരത്തില്‍ സിനിമാലോകത്ത് ഒരു സംസാരമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യത്തെ കുറിച്ചുള്ള സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.

ജഗതിയ്ക്ക് മാത്രമായി ഒരു സഹായവും ചെയ്യാന്‍ സംഘടനയ്ക്കാവില്ല. ജഗതിയെ സഹായിക്കാന്‍ വീട്ടുകാരുണ്ട്. 'അമ്മ'യില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല. സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കുന്നതു പോലുള്ള സഹായം മാത്രമേ ജഗതിയ്ക്കും നല്‍കാനാവൂ.

എന്നാല്‍ അമ്മയിലെ അംഗങ്ങള്‍ക്ക് ജഗതിയെ സഹായിക്കാം. എല്ലാ ദിവസവും ജഗതിയുടെ വീട്ടുകാരുമായി സംസാരിക്കാറുണ്ട്. പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് നടന്റെ മകനോട് പറഞ്ഞിട്ടുണ്ട്. ലണ്ടനിലോ മറ്റോ തുടര്‍ ചികിത്സയ്ക്കായി പോകണമെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്കു മൂലം ഇതുവരെ പലര്‍ക്കും ജഗതിയെ സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ ഇന്നസെന്റ് അടുത്തു തന്നെ താന്‍ നടനെ കാണാന്‍ പോകുന്നുണ്ടെന്നും അറിയിച്ചു.

English summary
AMMA President Innocent informed that organistion won't give any special financial help for actor Jagathy Sreekumar.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam