പ്രളയപുത്രന് സ്‌നേഹ വാത്സല്യം നല്‍കി അമ്മാമ്മയും കൊച്ചുമോനും! മാതാപിതാക്കള്‍ കാണണം ഈ വീഡിയോ!

By Midhun Raj

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തവരാണ് അമ്മാമ്മയും കൊച്ചുമോനും. ഇവരുടെതായി പുറത്തിറങ്ങാറുളള മിക്ക വീഡിയോകള്‍ക്കും മികച്ച സ്വീകാര്യത എല്ലാവരും നല്‍കാറുണ്ട്. ടിക്ക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരുവരും അടുത്തിടെ സിനിമയിലും അഭിനയിച്ചിരുന്നു. അമ്മാമ്മയുടെ യും കൊച്ചുമോന്റെതുമായി പുറത്തിറങ്ങിയ പുതിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ഇത്തവണ മാതാപിതാക്കള്‍ക്കുളള നല്ലൊരു സന്ദേശവുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. കുഞ്ഞുമക്കളെ എത്ര കരുതലോടെ നോക്കണമെന്ന് പറഞ്ഞുതരികയാണ് അമ്മാമ്മയും കൊച്ചുമോനും. ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതകാലം മുഴുവന്‍ വേദനിക്കാനുളള കാരണമാകാന്‍.

ammamayum kochu monum

ജനിച്ചു വീഴും മുന്‍പ് കേരളക്കരയാകെ ചര്‍ച്ചയായി മാറിയ സുബ്ഹാന്‍ എന്ന കൊച്ചുതാരമാണ് അമ്മാമ്മയ്ക്കും കൊച്ചുമകനുമൊപ്പം വീഡിയോയില്‍ എത്തുന്നത്. മാതാപിതാക്കള്‍ കാണാതെ സുബ്ഹാനെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോവുന്നതും തുടര്‍ന്ന് കുഞ്ഞ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും കെെകളിലേക്ക് എത്തുന്നതും വീഡിയോയില്‍ കാണിക്കുന്നു.

തുടര്‍ന്ന് ഇവരുടെ സ്‌നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുബ്ഹാന്‍ ഉമ്മയും വാപ്പയും എത്തി അവര്‍ക്കൊപ്പം തിരിച്ചുപോകുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ പറന്ന് നേവി ഹോസ്പിറ്റലില്‍ പിറന്നുവീണ സുബ്ഹാന്‍ പ്രളയപുത്രന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. നല്ലൊരു സന്ദേശമാണ് പുതിയ വീഡിയോയിലൂടെ ഇവര്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X