അമ്മ മഴവില്ലിൽ ചുവട് വെച്ച് മമ്മൂക്ക, കൂടെ സിദ്ദിഖും ജയറാമും, താരങ്ങളുടെ ഡാൻസ് കാണാം...
. അഞ്ചു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഷോയാണിത്.
താര മാമങ്കം ആരംഭിക്കാൻ ഇനി അഞ്ചു ദിവസങ്ങൾ മാത്രം. മെയ് 6 ആയി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയെല്ലാം ഒരേ വേദിയിൽ കാണാൻ കഴിയുന്ന ത്രില്ലിലാണ് പ്രേക്ഷകർ. ഷോയുടെ അവസാന മിനുക്കു പണികൾ തകൃതിയായി നടക്കുകായാണ്. മലയാളത്തിലെ നൂറിലേറെ താരങ്ങാളാണ് അമ്മമഴവില്ല് മാമങ്കത്തിൽ പങ്കെടുക്കുന്നത്. ഇതിനായുള്ള റിഹേഴ്സൽ ക്യാമ്പ് എറണാകുളത്ത് നടക്കുന്നുണ്ട്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് താര സംഗമം അരങ്ങേറുന്നത്. അഞ്ചു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഷോയാണിത്. മമ്മൂട്ടി, മോഹൻലാൽ, അടക്കമുള്ളവർ ഷോയിൽ മാറ്റുരക്കുന്നുണ്ട്. കൂടാതെ താരങ്ങൾ റിഹേഴിസൽ ക്യാമ്പിലെ രസകരമായ സംഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.

മ്മൂട്ടിയുടെ ഡാൻസ്
അമ്മയുടെ ഷോയിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് താരരാജാക്കന്മാരുടെ പരിപാടിയാണ്. എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത് ലാലേട്ടന്റേയും മമ്മൂക്കയുടേയും പ്രോഗ്രാമിനെ കുറിച്ചാണ്. ലാലേട്ടൻ ഡാൻസ് എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഇക്കൂറി നൃത്തത്തിൽ ഒരു കൈ നോക്കാനായി മമ്മൂക്കയും എത്തുന്നുണ്ട്. ജയറാം, സിദ്ദിഖ്, മനോജ് കെ ജയൻ എന്നിവർക്കൊപ്പം മമ്മൂട്ടി ഡാൻസ് പ്രാക്ടീസ് ചെയ്യുന്നുണ്ട്.

മോഹൻലാലും നായികമാരും
അമ്മയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അമ്മമഴവില്ല് എന്ന ഷോ സംഘടിപ്പിക്കുന്നത്. മുൻ വാർഷങ്ങളിലെ പോലെ ലാലേട്ടനും നായികമാരും ചേർന്നുള്ള ഡാൻസ് പെർഫോമൻസ് ഇത്തവണയുമുണ്ടാകും . യുവ താരങ്ങളായ നമിത പ്രേമോദ്, ഷംന കാസിം, ഹണി റോസ് എന്നിവരോടൊപ്പമാണ് താരം ചുടവട് വയ്ക്കുന്നത്. ഇക്കൂറിയ പുതിയ രൂപത്തിലായിരിക്കും താരം ഷോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും വലിയ ഷോ
മലയാളം കണ്ട ഏറ്റവും മികച്ച താരസന്ധ്യയായിരിക്കും അമ്മ മഴവില്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഷോയിലൂടെ അമ്മയിലെ എല്ലാ താരങ്ങളും ഒരേ വേദിയിൽ കൈകോർക്കുന്നുണ്ട്. ഷോയ്ക്കായി എല്ലാ പ്രേക്ഷകരും കാത്തിരിക്കണമെന്നും ലാലേട്ടൻ പറഞ്ഞു. ഇതിനു മുൻപുളള അമ്മയുടെ ഷോകളിലും മോഹൽലാൽ നിറസാന്നിധ്യമായിരുന്നു. മുൻവർഷത്തേക്കാലും മികച്ച പ്രോഗ്രമുകളായിരിക്കും ഇക്കുറിയെന്ന് എല്ലാ താരങ്ങളും ഉറപ്പു നൽകുന്നുണ്ട്.

സൗഹൃദം പങ്കുവെയ്ക്കൽ
തൃശ്ശൂർ പൂരത്തിനോടാണ് അമ്മ മഴവില്ല് എന്ന ഷോയെ നടൻ ജയറാം ഉപമിച്ചത്. തൃശ്ശൂർ പൂരത്തിന് നാലോ അഞ്ചോ ദിവസങ്ങൾ മാത്രം ശേഷിക്കെ പലഭാഗത്തു നിന്നുളള മികച്ച ഗാജകേസരികൾ പൂരപ്പറമ്പിൽ എത്തും. അതുപോലെയൊരു ആഘോഷ ലഹരിയിലാണ് അമ്മയുടെ ഷോയെന്ന് നടൻ പറഞ്ഞു. ഈ ഷോയുടെ പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് നടൻ ഇടവേള ബാബു പറഞ്ഞു. മലയാള സിനിമ മേഖലയിൽ നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങൾ വീണ്ടും തിരിച്ചു പിടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വർഷങ്ങൾക്ക് ശേഷം ഇതിനെ കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് വേറെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











