രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകള്‍ അറിയാമെങ്കിലും ഞാന്‍ പറയുന്നില്ല! ജീവന്‍ വെച്ചുള്ള കളിയാണ്; അഭിരാമി
ഗായിക അമൃത സുരേഷിന് എന്നും താങ്ങായി നിന്നിട്ടുള്ള ആളാണ് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ചേച്ചിയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളില്‍ ചേര്‍ത്ത് പിടിച്ചതും സന്തോഷത്തില്‍ പങ്കാളിയായതും അഭിരാമി മാത്രമായിരുന്നു. ഇപ്പോഴിതാ അമൃതയും മുന്‍ഭര്‍ത്താവുമായിട്ടുള്ള വിവാദങ്ങളിലും പ്രതികരിക്കുന്നത് അഭിരാമിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ജീവന്‍ പണയം വെച്ചിട്ടാണ് താന്‍ പോരാടുന്നതെന്നും ജീവന്റെ അപായം കാരണം ഒരു കുറിപ്പൊക്കെ എഴുതി വെച്ചേക്കാമെന്ന് കരുതിയെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

അഭിരാമിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്... 'പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിന്തകള്‍ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ... പി ആര്‍ വര്‍ക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാന്‍ താല്‍പര്യമില്ല. വീടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത്ത ഗുണ്ടായിസം കാണിക്കാനുമില്ല.
പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികള്‍, കാലാ കാലം നിന്റെ കള്ളികള്‍ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും. മുകളിലിരുന്ന് എന്റെ പരേതനായ അച്ഛന്‍ കാണും. നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും, നിന്റെ കള്ള പ്രണയത്തില്‍ പെട്ട സാധു സ്ത്രീകളും കാണും!
മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങള്‍ പൊളിയുമ്പോള്‍ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവന്മാരെ എന്റെ നാട്ടിലെ ഏട്ടന്‍മാര്‍ വെറുതെ വിടില്ല കേട്ടോ? തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടു. പിന്നൊരു കാര്യം, വേഗം തീര്‍ത്തു കളയല്ലേ. ഒരു കുറിപ്പോക്കെ ഇപ്പോള്‍ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം.

എന്റെ പ്രാണന്‍ വെച്ചുള്ള പോരാട്ടമാണിത്. നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കില്‍ തീര്‍ത്തോ! എന്റെ അച്ഛനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടില്‍ നിന്ന് - ഈ ലോകത്തില്‍ നിന്ന് പോകുന്നത് തന്നെയാണ് ഭേദം!
നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവര്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാള്‍ തീരാന്‍ ഞങ്ങളുടെ കാലന് ഞങ്ങളെ ശക്തരാക്കിയതിന് നന്ദി. പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും നി പറയുന്ന ദൈവത്തിനോട് ഒരിക്കല്‍.
രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകള്‍ അറിയാമെങ്കിലും ഞാന്‍ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും.
ദുഷ്ടന്മാരെ ദൈവം പന പോലെ വളര്‍ത്തും. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്...' എന്നും പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











