»   » മലയാളത്തെ വിറപ്പിക്കാന്‍ തമിഴകത്ത് നിന്നൊരു വില്ലത്തി

മലയാളത്തെ വിറപ്പിക്കാന്‍ തമിഴകത്ത് നിന്നൊരു വില്ലത്തി

By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ അജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' ഒരു മലയാളം കളര്‍ പടം'. ചിത്രത്തില്‍ വില്ലനില്ല, പക്ഷേ ഒരു വില്ലത്തിയുണ്ട്. തമിഴ് നടിയായ അമ്മു രാമചന്ദ്രനാണ് ചിത്രത്തില്‍ ഒരു മുഴു നീള വേഷം അവതരിപ്പിക്കാന്‍ പോകുന്നത്. ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവായ സേതു അക്ക എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമ്മു അവതരിപ്പിക്കുന്നത്.

ജീവിക്കാനായി ഒരു കേവല മനുഷ്യന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം. മനു ഭരത്, അഞ്ജലി ലിന്‍സ്, ടീന, രജിത തുടങ്ങിയ നവാഗതതാരങ്ങള്‍ക്കൊപ്പം പഴയാകല നടന്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ammu-ramachandran

ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് സാഹിഭാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി ഡി ശ്രീനിവാസ്, മിംഗിള്‍ മോഹന്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹരി രാജാക്കാടാണ് എഡിറ്റിങ്.

മിഥുന്‍ ഈശ്വറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് കളര്‍ ചിത്രങ്ങളിലേക്ക് മാറിയ കാലത്തെ ടാഗ് ലൈനായിരുന്നു ഒരു മലയാളം കളര്‍ പടം. ആ കാലത്തിന്റെ ഒരു ഓര്‍മ്മത്തല്‍ കൂടിയാണ് ഈ ചിത്രം.

English summary
Ammu Ramachandran in Ajith Nambiar's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam