എമംഗ് ദി സ്റാര്‍സ് (ഹോങ്കോംഗ്)
എമംഗ് ദി സ്റാര്‍സ് (ഹോങ്കോംഗ്)
സംവിധാനം : ചാംഗ് വായ്ഹാംഗ്
തിരക്കഥ : ചാംഗ് വായ്ഹാംഗ്
സംഗീതം : വെറോണിക്ക ലീ
അഭിനേതാക്കള്‍ : ചാന്‍ ഷാന്‍ ഷാന്‍, വില്‍സണ്‍ യിപ്പ്, എലെന്‍ ലിയോ, നോയല്‍ ലീ, ഗിലിയന്‍ വോംഗ്, സാന്‍ഡി ചാന്‍.
ആധുനിക ജീവിതത്തിന്റെ മടുപ്പിനടിപ്പെട്ട് വൈകാരിക ഭാവം തീരെ ഇല്ലാതായിപ്പോയവരുടെ കഥയാണ് എമംഗ് ദി സ്റാര്‍സ്. സാധാരണ ഹോങ്കോംഗ് ജനതയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചാംഗ് വായ്ഹാംഗ് സംവിധാനം ചെയ്യുന്ന ചലച്ചിത്രത്രയത്തില്‍ രണ്ടാമത്തേതാണ് ഈ ചിത്രം.
എമംഗ് ദി സ്റാര്‍സിന് 2000ത്തിലെ ഹോങ്കോംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫിപ്രസി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ചാംഗ് വായ്ഹാംഗ്
1963ല്‍ ഹോങ്കോംഗില്‍ ജനിച്ചു. 1983 മുതല്‍ സിനിമാസംബന്ധിയായി എഴുതുന്നുണ്ടെങ്കിലും തിരക്കഥാ മേഖലയിലേക്ക് പ്രവേശിക്കുന്നത് 1985ലാണ്. 1997ല്‍ ആദ്യ ഫീച്ചര്‍ ചിത്രം ആഫ്റ്റര്‍ ദി ക്രെസന്റ് പുറത്തിറങ്ങി.


Click it and Unblock the Notifications