»   » മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

Posted By:
Subscribe to Filmibeat Malayalam

മഞ്ഞുപോലൊരു പെണ്‍കുട്ടിയായി മലയാളത്തിലേക്ക് വന്ന ഈ നടിയെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ..? അമൃത പ്രകാശ് എന്നാണ് ഈ നടിയുടെ പേര്. 2004ല്‍ പുറത്തിറങ്ങിയ കമല്‍ സിനിമയിലായിരുന്നു അമൃത തുടക്കം കുറിച്ചത്. തുടക്കവും അവസാനവും അതില്‍ തന്നെയെന്നു പറയാം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ച അമൃതയെ പിന്നെയാരും കണ്ടിട്ടില്ല.

എവിടെയാണ് ഈ അമൃത...? ആരാണീ അമൃത...? മോഡലിംഗിലൂടെയാണ് അമൃത സിനിമയില്‍ എത്തുന്നത്. അമൃതയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കണ്ടപ്പോള്‍ ഒന്നു ഞെട്ടി. ഇപ്പോള്‍ നല്ല സുന്ദരികുട്ടിയായിട്ടുണ്ട് അമൃത. എന്നിട്ടും എന്തേ..അമൃത സിനിമയിലേക്ക് വന്നില്ല.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

ഈ രാജസ്ഥാന്‍കാരി മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ബോളിവുഡില്‍ കുറച്ച് ചിത്രങ്ങളില്‍ അമൃത അഭിനയിച്ചിട്ടുണ്ട്. നാല് വയസ് പ്രായമുള്ളപ്പോള്‍ തന്നെ അമൃത മോഡലിംഗ് രംഗത്തേക്ക് വന്നു. പരസ്യങ്ങളിലായിരുന്നു ആദ്യം താരം കാലെടുത്ത് വച്ചത്.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

2004 പുറത്തിറങ്ങിയ കമല്‍ ചിത്രത്തിലൂടെയായിരുന്നു അമൃത മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ടീനേജുകാരിയായ നിധി എന്ന പെണ്‍കുട്ടിയായിട്ടാണ് അമൃത ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ജനശ്രദ്ധ ആകര്‍ഷിച്ചില്ലെങ്കിലും ഈ കൊന്ത്രം പല്ലുള്ള പെണ്‍കുട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരുന്നു.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ അമൃതയുടെ സുഹൃത്തായി എത്തുന്നത് ജയകൃഷ്ണനായിരുന്നു. ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

മഞ്ഞുപോലൊരു പെണ്‍കുട്ടി എവിടേ...അമൃതയെ നിങ്ങള്‍ മറന്നോ..?

അന്ന് കണ്ട അമൃതയുടെ രൂപവും ഇന്നു കാണുന്ന അമൃതയുടെ രൂപവും ഒരുപാട് വ്യത്യാസമുണ്ട്. അമൃതയുടെ പുതിയ ഫോട്ടോ കണ്ടവര്‍ക്ക് പെട്ടെന്ന് മനസിലായി കാണില്ല. ഇതാണ് ആ മഞ്ഞുപോലൊരു പെണ്‍കുട്ടി.

English summary
amritha prakash malayalam first movie manjupoloru penkutti. Manjupoloru Penkutti is a 2004 Malayalam film about a teenager girl who is abused by her stepfather.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam