അമ്മ ചോദിച്ചു, മോഹന്‍ലാല്‍ എല്ലാ ചിത്രങ്ങളും അമൃതയ്ക്ക് കൊടുത്തു!
കൊച്ചി: പത്ത് ദിവസം അമൃതയിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മോഹന്‍ലാല്‍ ആശുപത്രി വിടുന്നത് തന്റെ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃത ചാനലിന് കൊടുത്തുകൊണ്ട് എന്ന് റിപ്പോർട്ട്. മാതാ അമൃതാനന്ദ മയിയുടെ ആഗ്രഹപ്രകാരമാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃത ടി വിക്ക് കൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണഗതിയില്‍ മോഹന്‍ലാലിന്റെ സിനിമകളുടെ അവകാശം സ്വന്തമാക്കിയിരുന്നത് ഏഷ്യാനെറ്റ് ചാനലാണ്. എന്നാല്‍ ആന്റണി പെരുമ്പാവൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏഷ്യാനെറ്റും മോഹന്‍ലാലും തമ്മില്‍ ഇടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമകള്‍ ഏഷ്യാനെറ്റ് ചാനലിന് കൊടുക്കുന്ന കാര്യവും പ്രതിസന്ധിയിലായി.

ഇതിനിടയിലാണ് പത്ത് ദിവസത്തെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ അമൃത ഹോസ്പിറ്റലില്‍ എത്തുന്നത്. അമൃതാനന്ദ മയിയുടെ കടുത്ത ഭക്തനായ മോഹന്‍ലാല്‍ അമ്മയുടെ ആഗ്രഹപ്രകാരം സിനിമകള്‍ ചാനലിന് നല്‍കാന്‍ സമ്മതിക്കുകയായിരുന്നത്രെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോഹന്‍ലാല്‍ സിനിമകള്‍ സ്വന്തമാക്കാന്‍ അമൃത ചാനല്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല.
അടുത്തിടെ റിലീസായ മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ സാറ്റലൈറ്റ് അവകാശമാണ് ഇപ്പോള്‍ അമൃത ടി വി ക്ക് കിട്ടിയിരിക്കുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ തുടര്‍ന്നുള്ള ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശവും അമൃത ടി വിക്ക് തന്നെ പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തീയറ്ററുകളില്‍ വന്‍ വിജയമായില്ലെങ്കിലും മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ചാനലുകള്‍ വന്‍ തുക മുടക്കിയാണ് വാങ്ങുന്നത്.


Click it and Unblock the Notifications











