ഗ്യാങ്‌സ്റ്റര്‍ പൊളി പടമെന്ന് അമൃത ടിവി
അമൃതാനന്ദമയിയ്‌ക്കെതിരെ മുന്‍കാല ഭക്ത എഴുതിയ പുസത്കത്തെക്കുറിച്ച് വാര്‍ത്ത നല്‍കുകയും അവരുമായി അഭിമുഖം നടത്തി സംപ്രേഷണം ചെയ്യുകയും ചെയ്ത കൈരളി ചാനലിന്റെ ചെയര്‍മാനായ സൂപ്പര്‍താരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനെതിരെ അമൃത ടിവിയില്‍ വാര്‍ത്ത.
പ്രധാന വര്‍ത്തകള്‍ക്കിടയില്‍ മമ്മൂട്ടിയുടെ വിഷുച്ചിത്രം ഗ്യാങ്സ്റ്റര്‍ വലിയ പരാജയമാണെന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചാനലിനെ അമ്മയ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത കൈരളിയോട് പകരം വീട്ടിയത്. പ്രധാന വാര്‍ത്തകള്‍ക്കിടയില്‍ വിനോദ വാര്‍ത്തകള്‍, പ്രത്യേതിച്ചും പുതിയ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള റിവ്യൂകള്‍ പറയുന്ന പരിപാടി പൊതുവേയില്ലാത്തതാണ്. എന്നാല്‍ ഗ്യാങ്സ്റ്ററിന്റെയും മമ്മൂട്ടിയുടെയും കാര്യത്തില്‍ അമൃത ടിവി പതിവുകള്‍ മാറ്റുകയായിരുന്നു.

ഇതിന് പകരം വീട്ടാനാണ് അമൃത പ്രധാനവാര്‍ത്തകള്‍ക്കിടിയെ ഗ്യാങ്സ്റ്റര്‍ മോശമാണെന്ന് പറഞ്ഞ് മമ്മൂട്ടിയ്ക്ക് പണികൊടുത്തതെന്നാണ് ചലച്ചിത്രലോകത്തെയും രാഷ്ട്രീയലോകത്തെയും സംസാരം. മാത്രമല്ല അമൃതാനന്ദമയി വിവാദം കത്തിനില്‍ക്കുമ്പോള്‍ മദര്‍ തെരേസയുടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ട് മമ്മൂട്ടി സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. ഇതും അമൃതാനന്ദമയി അനുകൂലികളെ ചൊടിപ്പിച്ച കാര്യമായിരുന്നു.
ഗ്യാങ്സ്റ്ററിന്റെ സാറ്റലൈറ്റ് അവകാശം വന്‍ തുക കൊടുത്താണ് കൈരളി ചാനല്‍ വാങ്ങിയിരിക്കുന്നത്. മറ്റൊരു ചാനല്‍ ഇട്ട വിലയിലും വളരെ കൂടുതല്‍ നല്‍കിയാണ് കൈരളി ഗ്യാങ്സ്റ്ററിന്റെ അവകാശം സ്വന്തമാക്കിയത്.


Click it and Unblock the Notifications











