മഞ്ജുവിനെ കുറിച്ച് 'മകള്‍' പറയുന്നു
ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി കൊടുത്തതോടെ വ്യക്തമായി. വിവാഹ മോചന ശേഷം മഞ്ജു സിനിമയില്‍ സജീവമാകും. ഇനിയുള്ള യാത്ര തനിച്ചാണെന്ന് മഞ്ജു പറഞ്ഞും കഴിഞ്ഞു. അതിനിടയില്‍ കേരളത്തിലെ ചില അമ്മമാര്‍ ചോദിച്ചു. മഞ്ജുവിന് ഒരു പണ്‍കൊച്ചല്ലേ...അവള്‍ അച്ഛന്റെ ഒപ്പമാണോ???
അതെ ഏകമകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് ഇപ്പോള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇനി മകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന് ദിലീപും വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തില്‍ മഞ്ജു ഒരു നല്ല അമ്മയാണോ എന്ന ചോദ്യമെല്ലാം അവരുടെ സ്വകാര്യജീവിതത്തില്‍ തന്നെയിരിക്കട്ടെ. എന്നാല്‍ വെള്ളിത്തിരയില്‍ മഞ്ജു എന്ന അമ്മ വളരെ നല്ലതാണെന്നാണ് മകള്‍ പറയുന്നത്. മീനാക്ഷിയല്ല അമൃത അനില്‍.

മഞ്ജുവിന്റെ തിരിച്ചുവരവിന് വേദയൊരുക്കിയ 'ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നിരുപമയെന്ന് അമ്മയെ കുറിച്ചാണ് അവരുടെ മകളായി എത്തിയ അമൃത അനില്‍ പറയുന്നത്. മഞ്ജു ആന്റിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്ത് സ്‌നേഹമാണെന്നോ ആന്റിയ്ക്ക്. എന്റെ അമ്മ ഷൂട്ടിങ് സെറ്റില്‍ വരാറുണ്ടായിരുന്നില്ല. ആ കുറവ് എനിക്ക് ഒരിക്കല്‍ പോലും അനുഭവപ്പെട്ടിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും ആന്റി അന്വേഷിക്കുമായിരുന്നു- അമൃത പറഞ്ഞു.
ശരിക്കും എന്റെ അമ്മ തന്നെയായിരുന്നു മഞ്ജു ആന്റി. ആന്റിയുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ ആ റിയാക്ഷന്‍ കിട്ടും. വളരെ ഫ്രണ്ട്‌ലിയും ഫ്രിയുമാണ്. നമുക്ക് എന്ത് സംശയവും ചോദിക്കാം. ഞാനൊരിക്കലും കരുതിയില്ല മഞ്ജു ആന്റി ഇങ്ങനെയായിരിക്കുമെന്ന്. സിനിമ കണ്ടപ്പോള്‍ പലരും ചോദിച്ചും എന്തിനാ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന്. സിനിമയില്‍ വഴക്കായിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ മഞ്ജു എന്ന അമ്മയെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നുവെന്ന് അമൃത പറയുന്നു.


Click it and Unblock the Notifications