»   » സംഭവിച്ചത് തന്റെ തെറ്റായ തീരുമാനം കാരണം, ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് അമൃത സുരേഷ്!

സംഭവിച്ചത് തന്റെ തെറ്റായ തീരുമാനം കാരണം, ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് അമൃത സുരേഷ്!

By: Sanviya
Subscribe to Filmibeat Malayalam

ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണെന്നും അമൃത സുരേഷ് പറഞ്ഞു.

അങ്ങനെ ഒരു താരദാമ്പത്യം കൂടെ അവസാനിക്കുന്നു; അമൃതയും ബാലയും വേര്‍പിരിയുന്നു

ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത സുരേഷ് ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ നിന്റെ തീരുമാനമല്ലേ നീ അനുഭവിച്ചോ എന്നൊന്നും പറഞ്ഞ് വീട്ടുകാര്‍ വിട്ടുകളഞ്ഞില്ലെന്നും അമൃത പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

അമ്മയുടെ അനുഗ്രഹം

അമ്മ, അച്ഛന്‍, അനിയത്തി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത് നല്‍കുന്നത്. എന്റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണ്. അതുപോലെ അമൃതാനന്ദമയ് അമ്മയുടെയും ഒരുപാട് അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.

ഇപ്പോള്‍ ഇവളുമുണ്ട്

ഇപ്പോള്‍ സപ്പോര്‍ട്ടിന് എനിക്ക് മോളുമുണ്ട്. അവന്തിക. നാലു വയസ്. മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും.

സുരേഷ് ഗോപിയും ഫാമിലിയും

സിനിമയില്‍ നിന്ന് സുരേഷ് ഗോപി അങ്കിളും ഫാമിലിയും നല്‍കുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. അങ്കിളും ആന്റിയും എന്നെ മൂത്ത മകളെ പോലെയാണ് കാണുന്നത്. എല്ലാം കാര്യങ്ങളും ഞാന്‍ അവരോട് പറയും.

ശരത് സാറും വിളിക്കും

ശരത് സാറും എന്നും വിളിക്കും. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ടസാണ്. സാറിനെ പേടിച്ച് ഞാന്‍ പ്രാക്ടീസ് മുടക്കാറില്ല.

ഒരുപാട് മാറി

മുടി കട്ട് ചെയ്തു. മേക്ക് ഓവര്‍ നടത്തിയതൊന്നുമല്ലെന്ന് അമതൃത പറയുന്നു. മോള്‍ക്ക് ഒരുപാട് മുടിയുണ്ടായിരുന്നു. സുഖമില്ലാതെ വന്നപ്പോള്‍ മുടി കട്ട് ചെയ്തു. പിന്നെ അവള്‍ക്ക് വിഷമമായി. മമ്മിയുടെ അത്രയും മുടി ഇല്ല എന്നൊക്കെ പറയും. അങ്ങനെ അവളുടെ വിഷമം കണ്ടു ഞാനും മുടി വെട്ടി. ഇപ്പോള്‍ ഞങ്ങള്‍ ഒരേ സ്‌റ്റൈലിലാണ്. അമൃത സുരേഷ് പറയുന്നു.

ബാലയുടെ ഫോട്ടോസിനായി

English summary
Amrutha Suresh about divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam