For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം തെറ്റായ തീരുമാനമായിരുന്നു, വിവാഹമോചനം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം നല്‍കിയെന്ന് അമൃത!

  |

  റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ഗായികയായി തുടക്കം കുറിച്ചത്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും ഈ മത്സരാര്‍ത്ഥിയെ മറന്നിരിക്കാനിടയില്ല. യൂട്യൂബ് തപ്പിയാല്‍ ഇന്നും അമൃതയുടെ പാട്ടുകള്‍ കാണാവുന്നതാണ്. റിയാലിറ്റി ഷോയിലൂടെയുള്ള വരവിന് ശേഷം തന്റേതായ മികവ് പ്രകടിപ്പിച്ചാണ് അമൃത മുന്നേറിയത്. ആര്‍ ജെയായും കമ്പോസറായുമൊക്കെ അമൃത ഇപ്പോള്‍ ആകെ തിരക്കിലാണ്.

  നിങ്ങളിതെന്ത് ഭാവിച്ചാ മമ്മുക്ക? ബൈക്കിലെത്തിയ മെഗാസ്റ്റാറിനെ കണ്ട് അമ്പരപ്പ് വിട്ടുമാറാതെ ആരാധകര്‍!

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമൃതയ്‌ക്കെതിരെ വ്യപകമായ സൈബര്‍ ആക്രമണം മുന്‍പ് നടന്നിരുന്നു. സംഗീതത്തിന് പുറമെ ഫാഷനിലും അമൃത പരീക്ഷണം നടത്തിയിട്ടുണ്ട്. ലേറ്റസ്റ്റ് ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  പ്രതികരിക്കാന്‍ പഠിച്ചു

  പ്രതികരിക്കാന്‍ പഠിച്ചു

  മുന്‍പൊക്കെ തൊട്ടാവാടിയായിരുന്നുവെങ്കിലും ഇപ്പോള്‍ കൃത്യമായി പ്രതികരിക്കാന്‍ പഠിച്ചുവെന്ന് അമൃത പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട വെല്ലുവിളിയെ വിജയകരമായി നേരിട്ചതിന് ശേഷം കുറച്ച് കൂടി ആത്മവിശ്വാസം അനുഭവപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായെടുത്ത തീരുമാനത്തില്‍ വന്ന പിഴവ് തിരുത്തിയാണ് അമൃത മുന്നേറിയത്.

  പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

  പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

  കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ചിരുന്നു അമൃത. മറ്റൊരു കാര്യത്തിനും നിര്‍ബന്ധം പിടിക്കാത്ത വീട്ടുകാര്‍ സംഗീത പരിശീലനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. അതുകൊണ്ട് തന്നെ സംഗീതമാണ് തന്റെ ജീവിതമെന്ന് അന്നേ ഉറപ്പിച്ചിരുന്നുവെന്ന് ഗായിക പറയുന്നു.

  വിവാഹത്തെക്കുറിച്ചുള്ള തീരുമാനം

  വിവാഹത്തെക്കുറിച്ചുള്ള തീരുമാനം

  തെന്നിന്ത്യന്‍ താരമായ ബാലയെയാണ് അമൃത വിവാഹം കഴിച്ചത്. അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇനിയുള്ള ജീവിതമെന്ന് അന്ന് അമൃത വ്യക്തമാക്കിയിരുന്നു. നിരവധി പേരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹിതയാവാന്‍ തീരുമാനിച്ചത്. ആ തീരുമാനം ശരിയായില്ലെന്ന് പിന്നീടുള്ള ജീവിതം തെളിയിച്ചു.

  കുടുംബത്തിന്റെ പിന്തുണ

  കുടുംബത്തിന്റെ പിന്തുണ

  പ്രണയിച്ച് വിവാഹിതരാവുന്ന ദമ്പതികള്‍ ഏറെക്കഴിയുന്നതിന് മുന്‍പ് വേര്‍പിരിയുന്നതൊക്കെ ഇത് സ്വഭാവികമായ കാര്യമാണ്. പ്രശസ്തരാണെങ്കില്‍ ഇക്കാര്യത്തിന് കുറച്ചുകൂടി വാര്‍ത്താപ്രാധാന്യവും ലഭിക്കും. വിവാഹ മോചനം നേടാനായി തീരുമാനിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കുടുംബം ഒപ്പമുണ്ടായിരുന്നു.

  വിവാഹ മോചനത്തിന് ശേഷം

  വിവാഹ മോചനത്തിന് ശേഷം

  നിസാര കാര്യങ്ങള്‍ക്ക് പോലും തളര്‍ന്ന് പോകുന്ന സ്വഭാവ പ്രകൃതമായിരുന്നു മുന്‍പ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ നിര്‍ണ്ണായക തീരുമാനം സ്വീകരിച്ചതോടെ ഏത് പ്രശ്‌നത്തെയും നേരിടാനുള്ള ചങ്കൂറ്റം ലഭിച്ചു. എന്താടീ എന്നാരെങ്കിലും ചോദിച്ചാല്‍ തിരിച്ച് എന്താടാ എന്ന് ചോദിക്കാനുള്ള ധൈര്യം ലഭിച്ചു.

  സോഷ്യല്‍ മീഡിയയിലെ ആക്രമണം

  സോഷ്യല്‍ മീഡിയയിലെ ആക്രമണം

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത സുരേഷ്. തന്റെ പോസ്റ്റുകള്‍ക്ക് നെഗറ്റീവായും പോസിറ്റീവായുമുള്ള പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. കൂടെ നിന്ന് പിന്തുണയ്ക്കുന്നവരെ മാത്രമേ താന്‍ ഗൗനിക്കാറുള്ളൂയെന്ന് അമൃത പറയുന്നു. അടുത്തിടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ അടിവസ്ത്രമെവിടെ എന്ന് ചോദിച്ചായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

  അതേ നാണയത്തില്‍ മറുപടി

  അതേ നാണയത്തില്‍ മറുപടി

  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്റിട്ടവന്‍രെ സ്‌ക്രീന്‍ ഷട്ട് സഹിതമാണ് അമൃത പ്രതികരിച്ചത്. ഇവനെപ്പോലെയുള്ളവര്‍ക്ക് മറുപടി കൊടുക്കാമോ നാണക്കേട് എന്നായിരുന്നു അമൃതയുടെ പോസ്റ്റ്. നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായിരുന്നു.

  English summary
  Amrutha Suresh about her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X