»   » എന്നാ ഒരു ലുക്കാന്നേ.. വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ അമൃത സുരേഷിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

എന്നാ ഒരു ലുക്കാന്നേ.. വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ അമൃത സുരേഷിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നല്ലൊരു ഗായിക മാത്രമല്ല, അഭിനയിക്കാനും സംഗീത സംവിധാനം നിര്‍വ്വഹിക്കാനും തനിക്കറിയാമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ആല്‍ബത്തിലൂടെ അമൃത സുരേഷ് തെളിയിച്ചതാണ്. അഭിനയവും പാട്ടും മാത്രമല്ല, മോഡലിങ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ അമൃത.

എനിക്കിനി കരയണ്ട.. ഞാന്‍ ഇനി കരഞ്ഞാല്‍ സംഭവിക്കുന്നത്...; അമൃത സുരേഷ് പറയുന്നു

എഫ്ഡബ്ല്യുഡി ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കണ്ടാല്‍ ആരും പറയും, അമൃത നല്ലൊരു മോഡല്‍ കൂടെയാണ് എന്ന്. ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അപാര ലുക്കാണ് അമൃതയ്ക്ക്!!

amrutha-photoshoot

ഇന്റോ - വെസ്‌റ്റേണ്‍ സ്‌റ്റൈലിലാണ് അമൃത ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങിയിരിയ്ക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ വസ്ത്രധാരണവും മേക്കപ്പുമാണ് ഫോട്ടോഷൂട്ട് വീഡിയോയുടെ ആകര്‍ഷണം.

ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത കരിയര്‍ ആരംഭിച്ചത്. പത്തോളം സിനിമകള്‍ക്ക് വേണ്ടി പിന്നണിയില്‍ പാടി. സഹോദരിയ്‌ക്കൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന്റെ തിരക്കുകളിലാണ് താരം. അമൃത തന്നെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പാടി അഭിനയിച്ച 'അണയാതെ' എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Amrutha Suresh, for the first time, appears on the cover of FWD Life, for the July 2017 Music Issue where she's in a never-before-seen look where Rock Chick meets India Glam!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam