പുതിയ വഴികളിലേക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് ഗായിക അമൃത സുരേഷും ഗോപി സുന്ദറും

നടൻ ബലയുമായിട്ടുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് ഗായിക അമൃത സുരേഷ് വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ളത്. കഴിഞ്ഞ വർഷം ബാല രണ്ടാമത് വിവാഹം കഴിച്ചപ്പോളും അമൃതയുടെ പേര് ഉയർന്നു വന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം .

സംഗീത സംവിധായാകൻ ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെച്ചത്. പിന്നാലെ ഇതേ ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദറും എത്തി. ഇരുവരും ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷൻ കണ്ടതോടെയാണ് ആശംസകൾ അറിയിച്ച് ആരാധകരും എത്തിയത്.

amrutha-suresh

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അമൃതയും ഗോപി സുന്ദറും കൊടുത്തിരിക്കുന്നത്.. തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്ന വാക്കുകളുടെ അർഥം തേടുകയാണ് ആരാധകർ.

എന്തായാലും ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന വരികൾ ആയതു കൊണ്ട് ഈ ചോദ്യം ഉയർന്നു വരികയാണ്. മാത്രമല്ല ചിലർ ഗോപിയും അഭയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചോദിക്കുന്നു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് തരങ്ങൾക്ക് ആശംസ അറിയിച്ചു എത്തിയിരിക്കുന്നത്.

Read more about: amrutha suresh gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X