ബാല സ്ഥിരീകരിച്ചു അമൃതയുമായി വിവാഹമോചനം

By Mithra Nair

ബാല- അമൃത സുരേഷ് വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സ്ഥിതീകരിച്ച് ബാല താന്‍ ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും വിവാഹമോചനത്തിന്റെ കാരണങ്ങളും പറയാനാകില്ലെന്നും ബാല പറഞ്ഞു. ഈ ലോകത്ത് മകളാണ് തനിക്കെല്ലാം അവള്‍ക്കു വേണ്ടി ഇനിയുള്ള കാലം ജീവിക്കുമെന്നും ബാല പറഞ്ഞു.

ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു എന്ന് പറഞ്ഞു ഓണ്‍ലൈനില്‍ പ്രചരിച്ച വാര്‍ത്തകള്‍ സത്യം തന്നെയാണെന്നും. താനും അമൃതയും ഉടന്‍ തന്നെ വിവാഹ മോചിതരാകുമെന്ന് അറിയിച്ചത്, നടന്‍ ബാല തന്നെയാണ്.

bala

ഏതാനും ദിവസങ്ങള്ക്ക് മുന്‍പ്, ഓണ്‍ലൈനില്‍ പ്രചരിച്ച ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് , അമൃത രംഗത്തെത്തിയിരുന്നു. ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക് ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.പക്ഷേ ബാല ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

തങ്ങള്‍ പിരിയുന്നു എന്ന വാര്‍ത്ത ശരിയാണെന്ന് ബാല തന്നെ ഒരു പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2010 ലാണ് ബാലയും അമൃതയും പ്രണയ വിവാഹിതരായത്. ഈ മാസം അവസാനത്തോടെ വിവാഹമോചനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാല അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X