കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെയെന്ന് അമൃത സുരേഷ്! മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ! ചിത്രം വൈറല്‍!
റിയാലിറ്റി ഷോയിലൂടെയെത്തി താരങ്ങളായി മാറിയവര്‍ നിരവധിയാണ്. ആ ലിസ്റ്റിലേക്കാണ് അമൃത സുരേഷും ഇടംപിടിച്ചത്. കുട്ടിക്കാലം മുതലേ തന്നെ സംഗീതത്തോട് താല്‍പര്യമുണ്ടായിരുന്നു അമൃതയ്ക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാനെത്തിയതിന് ശേഷമാണ് താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. സിനിമയും ആല്‍ബവും ബാന്റുമൊക്കെയായി ആകെ തിരക്കിലാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. നിമിഷനേരം കൊണ്ടാണ് പോസ്റ്ററുകള്‍ വൈറലായി മാറുന്നത്.
ഇടയ്ക്കിടയ്ക്ക് യാത്ര ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അമൃത തുറന്നുപറയാറുണ്ട്. അടുത്തിടെ നടത്തിയ തുറന്നുപറച്ചിലില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോയുമായി ഞെട്ടിച്ചിരിക്കുകയാണ് അമൃത. മെഗാസ്റ്റാറിനൊപ്പം ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷത്തെക്കുറിച്ചും അമൃത കുറിച്ചിട്ടുണ്ട്. ഫാന്‍ ഗേള്‍ മൊമന്റായിരുന്നു അത്. ഇക്ക, കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചിരുന്നുവെന്നും അതിനെന്താ, കെട്ടിപ്പിടിച്ചോ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഇതൊക്കെ കാണുമ്പോഴാണ് മമ്മൂട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ട് പോവുന്നതെന്നാണ് ആരാധകരും പറയുന്നത്. അമൃത സുരേഷിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications