»   » ഇനി ആരും കരയാതിരിക്കാന്‍ നെഞ്ചം വിങ്ങി അമൃത പാടുന്നു, സ്ത്രീകള്‍ക്ക് വേണ്ടി!!!

ഇനി ആരും കരയാതിരിക്കാന്‍ നെഞ്ചം വിങ്ങി അമൃത പാടുന്നു, സ്ത്രീകള്‍ക്ക് വേണ്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഗായിക അമൃത സുരേഷ് പുതിയ മേഖലയിലേക്ക് കാല്‍ വച്ചിരിക്കുകയാണ്. അമൃതയുടെ പുതിയ സംരഭത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. യൂടൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അമൃതയുടെ പുതിയ ആല്‍ബം ട്രെന്‍ഡിംഗാണ്.

നഗ്നത സൗന്ദര്യമാണ്, താന്‍ നഗ്നതയെ ആഘോഷിക്കും!!! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്‌സന്റെ മകള്‍!!!

പരപുരുഷ ബന്ധം, വ്യഭിചാരം... ബോളിവുഡ് നടിക്ക് സംഭവിച്ചത്??? നടിമാരെല്ലാം ഇങ്ങനെയാണോ???

ഗായിക എന്ന നിലയില്‍ നിന്നും സംഗീത സംവിധായിക, അഭിനേത്രി എന്നീ മേഖലകളിലേക്കുകൂടെ അമൃത സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. മാതൃദിനത്തിലാണ് അമൃതയുടെ വീഡിയോ യുടൂബില്‍ പബ്ലിഷ് ചെയ്തത്. 

വെറുതെ ഒരു ആല്‍ബം ഒരുക്കുകയല്ല വ്യക്തമായ ഉദ്ദേശത്തോടെയാണ് അണയാതെ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം അമൃത ഒരുക്കിയിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ മുന്നേറണമെന്ന സന്ദേശം നല്‍കുന്നതാണ് ആല്‍ബമെന്ന് അമൃത പറയുന്നു. ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാതൃദിനത്തിലാണ് വീഡിയോ പബ്ലിഷ് ചെയ്തതെങ്കിലും അമ്മമാര്‍ക്ക് വേണ്ടി മാത്രമല്ല എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും അണയാതെ സമര്‍പ്പിക്കുന്നതായി അമൃത പറഞ്ഞു. വിഷമം വരുമ്പോള്‍ കരയരുത് ഉയര്‍ന്ന് നില്‍ക്കണം. ജീവിതത്തില്‍ താന്നോടും മറ്റുള്ളവരോടും താന്‍ ഇത് തന്നെയാണ് പറയുന്നതെന്ന് അമൃത പറയുന്നു.

ജീവിതത്തില്‍ കരയാന്‍ ധാരാളം കാരണങ്ങളുണ്ടാകും. പക്ഷെ അതിനെ തരണം ചെയ്യണം. തന്റെ ജീവിതത്തിലെ ചില നിമിഷങ്ങളില്‍ താന്‍ പകച്ച് പോയിട്ടുണ്ടെന്നും അമൃത പറയുന്നു. തളര്‍ന്ന് പോകുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ തളര്‍ച്ച നമ്മുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കും.

ആല്‍ബം സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷം അമൃത മറച്ച് വയ്ക്കുന്നില്ല. പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയുള്ള ഇക്കാലത്ത് സ്വതന്ത്ര സംഗീത പ്രവര്‍ത്തകര്‍ക്ക് കുറച്ചൂടെ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് അമൃതയുടെ നിരീക്ഷണം.

അമൃതയുടെ ഈ പുതിയ സംരംഭത്തിന് പ്രചോദനമായത് നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ്. അവസരങ്ങള്‍ നമ്മളെ തേടി വരില്ലെന്നും നമ്മള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് തനിക്ക് അണയാതെ എന്ന ആല്‍ബത്തിനുള്ള ആശയം ലഭിക്കുന്നതെന്നും അമൃത പറയുന്നു.

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. വിപിന്‍ ദാസായിരുന്നു ആല്‍ബം സംവിധാനം ചെയ്തത്. അഭിനയിക്കാന്‍ തനിക്ക് വലിയ അറിവില്ലെങ്കിലും പറ്റുന്നതിന്റെ പരമാവധി ചെയ്തു. ഇപ്പോള്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അമൃത പറഞ്ഞു.

നടനും നിര്‍മാതാവും സംവിധായകനുമായ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃതയുടെ ശ്രദ്ധിക്കപ്പെട്ട പ്രകടനമാണ് അണയാതെ എന്ന ആല്‍ബം. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത. തമിഴിലെ പ്രശസ്ത നിര്‍മാതാവിന്റെ മകനാണ് ബാല.

ബാലയുമായുള്ള പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്. ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് അമൃതയ്ക്ക് ഒപ്പമാണ്. കുഞ്ഞിന് വേണ്ടിയാണ് അമൃതയുടെ ജീവിതം.

English summary
She dedicate the album to all women including mothers. The video published on World Mother's Day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam