പ്രിയപ്പെട്ട പാട്ടുകാരാ! ഒന്നും സംഭവിക്കില്ല! ബാലഭാസ്‌ക്കറിനായി പ്രാര്‍ത്ഥനയോടെ അമൃത സുരേഷ്! കാണൂ!
വയലിനിലെ മാന്ത്രിക സ്പര്‍ശത്തിലൂടെ ആരാധക ഹൃദയത്തില്‍ ഇടംപിടിച്ച കലാകാരനാണ് ബാലഭാസ്‌ക്കര്‍. അദ്ദേഹവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടുവെന്നും രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വി ബാല മരിച്ചുവെന്നുമുള്ള ദു:ഖവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബാലഭാസ്‌ക്കറിനെയും ഭാര്യ ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകള്‍ തേജസ്വിയും മുന്‍സീറ്റിലായിരുന്നു.
തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് അപകടകാരണമാണെന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പരിക്കേറ്റ ബാലഭാസ്‌ക്കറും ഭാര്യയും ഡ്രൈവറും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. അപ്രതീക്ഷിതമായെത്തിയ ദു:ഖവാര്‍ത്തയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രിയപ്പെട്ട കലാകാരാ, ഒന്നും സംഭവിക്കില്ലെന്നും പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ ഒപ്പമുണ്ടെന്നുമാണ് ആരാധകലോകം പറയുന്നത്. അപകടത്തെക്കുറിച്ച് വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരും പറയുന്നത്.

പുലര്‍ച്ചെ നടന്ന അപകടത്തില്‍ ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് അമൃത സുരേഷ് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇവരുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications