For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിവസ്ത്രമില്ലേ.. അശ്ലീല കമന്റിട്ടവന് അമൃത സുരേഷിന്റെ കിടിലന്‍ പണി! പ്രതികരിക്കുമ്പോള്‍ ഇങ്ങനെ വേണം!

  |
  അശ്ലീല കമന്റിട്ടവന് അമൃത സുരേഷിന്റെ കിടിലന്‍ മറുപടി | filmibeat Malayalam

  നടിമാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ പരസ്യമായി അപമാനിക്കപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. തങ്ങളോട് മോശമായി പെരുമാറുന്നവരോട് ചുട്ടമറുപടി കൊടുക്കാന്‍ പെണ്‍കുട്ടികളും പഠിച്ചിരിക്കുകയാണ്. ഗായിക അമൃത സുരേഷാണ് ഇപ്പോള്‍ അതുപോലൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

  പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു!1 രൂപ മുതലാണ് ലേല തുക,പിന്നില്‍ നല്ലൊരു കാര്യമുണ്ട്

  റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് പിന്നണി ഗായികയായി മാറിയ സുന്ദരിയാണ് അമൃത സുരേഷ്. സഹോദരിയ്‌ക്കൊപ്പം സംഗീത ലോകത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അമൃത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനെതിരെയായിരുന്നു ഒരാളുടെ മോശം കമന്റ്. അദ്ദേഹത്തിന് അമൃത കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

   അടിവസ്ത്രങ്ങളെവിടെ...?

  അടിവസ്ത്രങ്ങളെവിടെ...?

  സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അമൃത ഇന്‍സ്റ്റാഗ്രാമിലൂടെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതില്‍ ഫോര്‍വേഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമുണ്ടായിരുന്നു. ഒരു ഫോട്ടോ എടുത്ത് കാണിച്ചാണ് ഇതിന് അടിവസ്ത്രങ്ങള്‍ എവിടെ എന്ന ചോദ്യം ഒരാള്‍ ചോദിച്ചത്. അശ്ലീല കമന്റ് മാത്രമല്ല സ്വാകര്യമായി വന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അമൃത പ്രതികരിച്ചത്. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച സന്ദേശമാണിത്. ആരെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ? മാനംകെട്ട കാര്യമാണെന്നും അമൃത പറയുന്നു.

   പിന്തുണയുമായി ആരാധകര്‍

  പിന്തുണയുമായി ആരാധകര്‍

  അമൃതയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്. പല മാധ്യമങ്ങളും അമൃതയുടെ വാര്‍ത്ത വലിയ പ്രധാന്യത്തോടെ കൊടുക്കുകയും ചെയ്തിരുന്നു. ഇവനെ പോലെയുള്ള ഞരമ്പ് രോഗികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഇവരൊക്കെയാണ് നാളത്തെ പീഡന വീരന്മാരായി മാറുന്നതെന്നുമടക്കം അശ്ലീല കമന്റിട്ടവനെതിരെ രൂക്ഷമായ രീതിയിലുള്ള പ്രതികരണമാണ് ആരാധകര്‍ കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടക്കുന്ന അസഭ്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ കുറവാണെങ്കിലും അമൃതയുടെ ഈ മറുപടിക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

  അമൃതയുടെ തിരക്കുകള്‍..

  അമൃതയുടെ തിരക്കുകള്‍..

  റിയാലിറ്റി ഷോയിലൂടെ സംഗീത ലോകത്തെത്തിയ അമൃത സുരേഷ് അതിവേഗമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പിന്നണി ഗായികയായി സംഗീതലോകത്ത് വലിയ ഉയരങ്ങളിലെത്തിയ അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് വലിയ ഹിറ്റായിരിക്കുകയാണ്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തില്‍ മാത്രമല്ല ഫാഷന്‍ രംഗത്തും അമൃത സജീവമാണ്. മോഡലായി അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  അശ്ലീല കമന്റുകള്‍

  അശ്ലീല കമന്റുകള്‍

  അടുത്ത കാലത്തായി സ്ത്രീകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്റുകളുടെ പൂരമാണ്. നടിമാര്‍ക്കാണ് ഏറ്റവുമധികം അസഭ്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. അടുത്തിടെ പുതുമുഖ നടിയായ സാനിയ അയ്യപ്പന്‍ തനിക്കെതിരേ മോശമായി സംസാരിച്ചവര്‍ക്കുള്ള മറുപടി ഫേസ്ബുക്ക് ലൈവിലൂടെ വന്ന് കൊടുത്തിരുന്നു. ഇതേ അനുഭവം ബാലനടി നന്ദന വര്‍മ്മ്ക്കും നേരിടേണ്ടി വന്നിരുന്നു. നന്ദനയുടെ പോസ്റ്റിന് താഴെ കമന്റിട്ടവനോട് അതേ നാണയത്തില്‍ തന്നെയുള്ള മറുപടിയായിരുന്നു നന്ദന കൊടുത്തത്. ഇത്തരക്കാര്‍ക്ക് നേരിട്ട് വന്ന് ഇതുപോലെയുള്ള മറുപടി കൊടുക്കുന്നതാണ് വലിയ കാര്യം.

  ദിലീഷ് പോത്തനും ഫഹദും വീണ്ടുമൊന്നിക്കുമ്പോള്‍ ഫഹദ് വില്ലന്‍? അടുത്ത ദേശീയ പുരസ്കാരം ഉറപ്പായി!

  English summary
  Amrutha Suresh's mass reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X