twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവല്‍ എന്ന ജുവല്‍ വീണ്ടും ഞെട്ടിക്കുന്നു; ആംസ്റ്റര്‍ഡാം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌ക്കാരങ്ങള്‍

    By Desk
    |

    ശ്വേത മേനോന്റെ അസാധ്യ മെയ്ക്ക്ഓവര്‍ കൊണ്ട് ശ്രദ്ധയേമായ ചിത്രമായിരുന്നു നവല്‍ എന്ന ജുവല്‍. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ആംസ്റ്റര്‍ഡാം മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആംസ്റ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിംമേക്കര്‍ ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌ക്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. മികച്ച, നടി മികച്ച സംഗീതം എന്നിവയ്ക്കാണ് പുരസ്‌ക്കാരം.

    ഒരു ഫ്ലാറ്റിൽ നിന്ന് ഇരുപത് ചപ്പാത്തി!! ആകെ 2000... ജീവിതം തിരിച്ചു പിടിക്കാനുള്ള വഴിയുമായി ഷാൻഒരു ഫ്ലാറ്റിൽ നിന്ന് ഇരുപത് ചപ്പാത്തി!! ആകെ 2000... ജീവിതം തിരിച്ചു പിടിക്കാനുള്ള വഴിയുമായി ഷാൻ

    ചിത്രത്തില്‍ ആണ്‍വേഷം ചെയ്ത മലയാളി താരം ശ്വേത മേനോന് മികച്ച സഹനടിക്കുള്ള നോമിനേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പുരസ്‌ക്കാരം ലഭിച്ചില്ല. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരനും ഫെസ്റ്റിവലില്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ നവല്‍ എന്ന പെണ്‍കുട്ടിയുടെ ടൈറ്റില്‍ റോള്‍ ചെയ്ത ഇറാക്കി നടി റിം ഖദീം, സംഗീതം നിര്‍വ്വഹിച്ച എഡ്ഡി ടോറസ് എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്‌.

    naval enna jewal

    നവാഗതനായ രഞ്ജിലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് അദില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജി ലാല്‍, സിറിയക് മാത്യു ആലഞ്ചേരില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.അറബി കല്യാണമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോകത്തിന്റെ രാഷ്ട്രീയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു. അതീവ സുരക്ഷയില്‍ ഒമാനില്‍ വെച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്. ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലും നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് രഞ്ജിത്ത് ദാമോദരന്‍, വി.കെ അജിത് എന്നിവരാണ്. ചിത്രത്തിലെ കാവ്യമയി എഴുതി ശ്രേയ ഘോഷാല്‍ പാടിയ 'നീലാമ്പല്‍ നിലാവോടു...' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു.

    English summary
    amsterdam filmfestival award for naval enna jewal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X