ആമി ജാക്സണ്‍...ആ ടാറ്റു എവിടെ പോയി?
നായികമാരുടെ പ്രണയത്തകര്‍ച്ച എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് . തന്‍റെ കാമുകനായിരുന്ന ബോളിവുഡ് താരം പ്രതീക് ബബ്ബാറിന്റെ പേര് ആമി ജാക്‌സണ്‍ കൈയ്യില്‍ പച്ചകുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ 'ഐ'യുടെ പ്രചാരണ പരിപാടികള്‍ക്ക് എത്തിയപ്പോള്‍ താരത്തിന്റെ കൈയ്യില്‍ കാമുകന്റെ പേര് പച്ചകുത്തിയത് കാണാനില്ല. പോരോ പൂരം. എന്തായാലും പ്രതീക് ഇപ്പോള്‍ ആമിയുടെ പൂര്‍വ്വ കാമുകന്‍ മാത്രമാണത്രേ.
ഇനി മുതല്‍ തന്റെ കൈയ്യില്‍ ആരുടേയും പേര് പച്ചകുത്തില്ലെന്നാണ് താരം പറയുന്നത്. ചില അടുത്ത സുഹൃത്തുക്കളോടാണത്രേ അവര്‍ ഇക്കാര്യം പറഞ്ഞത്. 'മേര പ്യാര്‍ മേരാ പ്രതീക്' എന്നായിരുന്നു ആമി കൈയ്യില്‍ ടാറ്റു ചെയ്തിരുന്നത്. ഇതാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. ബോളിവുഡ് താരമായ പ്രതീകിനൊപ്പം ആമിയുടെ പേര് പലതവണ ചേര്‍ത്ത് വായിക്കപ്പെട്ടിട്ടുണ്ട്.

ബ്രിട്ടണിലെ മോഡലായ ആമിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് തമിഴ് സിനിമ ലോകമാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഐ യുടെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആമി. ശങ്കര്‍ ഒരുക്കുന്ന വിക്രം ചിത്രമായ ഐയില്‍ ഏറെ പ്രധാന്യമുളഌനായിക കഥാപാത്രത്തെയാണ് ആമി അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











