ആദ്യത്തെ കണ്‍മണിക്കായി കാത്ത് എമി ജാക്‌സണ്‍! ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് എമി ജാക്‌സണ്‍. സൂപ്പര്‍ താരം രജനീകാന്ത് അടക്കമുളളവര്‍ക്കൊപ്പം അഭിനയിച്ചതോടെയാണ് എമിയുടെ താരമൂല്യം ഉയര്‍ന്നത്. 2.0 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് നടി ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ഒരിടവേള എടുത്ത എമി സോഷ്യല്‍ മീഡിയയിലാണ് സജീവമായത്.

തന്റെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം എമി ജാക്‌സണ്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് ഗര്‍ഭിണിയാണെന്നുളള വിവരം നടി അറിയിച്ചിരുന്നത്. കാമുകനും വരനുമായ ജോര്‍ജ്ജ് പനയോറ്റുവിനൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.
ഇപ്പോഴിതാ അടുത്തിടെ നടന്ന എമിയുടെ ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുകള്‍ക്കൊപ്പവുമായിരുന്നു നടി ബേബി ഷവര്‍ ആഘോഷിച്ചിരുന്നത്.
ഇളം ബ്ലൂ നിറത്തിലുളള ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ബേബി ഷവര്‍ വേദിയില്‍ അതേനിറത്തിലുളള വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുു നടി എത്തിയിരുന്നത്. തനിക്ക് ആണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നാണ് നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നത്.


Click it and Unblock the Notifications











