ആന്‍ഡ്രിയാസിനൊപ്പമുളള ആദ്യത്തെ ഔട്ടിങ്! കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് എമി ജാക്‌സണ്‍
തന്റെ ആദ്യത്തെ കുഞ്ഞ് ജനിച്ചതായി എമി ജാക്‌സണ്‍ അറിയിച്ചത് രണ്ട് ദിവസം മുന്‍പായിരുന്നു. ആന്‍ഡ്രിയാസ് എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനും പ്രതിശുത വരന്‍ ജോര്‍ജ്ജിനോടൊപ്പവുമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമ്മയായ വിവരം നടി അറിയിച്ചത്. ആന്‍ഡ്രിയാസിനൊപ്പമുളള പുതിയ ചിത്രങ്ങളും ആരാധകര്‍ക്കായി നടി പങ്കുവെച്ചിരുന്നു. കുഞ്ഞിനൊപ്പമുളള ആദ്യ ഔട്ടിംഗ് എന്ന് പറഞ്ഞാണ് എമി ജാക്‌സണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു കുഞ്ഞ് ജനിക്കാന്‍ പോവുന്ന വിവരം നടി വെളിപ്പെടുത്തിയത്. കാമുകനുമായുളള എമി ജാക്‌സണിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി സോഷ്യല്‍ മീഡിയയിലാണ് സജീവമായത്.
തന്റെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം എമി ജാക്സണ്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരുന്നു. കാമുകനും വരനുമായ ജോര്‍ജ്ജ് പനയോറ്റുവിനൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് എമി ജാക്സണ്‍. സൂപ്പര്‍ താരം രജനീകാന്ത് അടക്കമുളളവര്‍ക്കൊപ്പം അഭിനയിച്ചതോടെയാണ് എമിയുടെ താരമൂല്യം ഉയര്‍ന്നത്. 2.0 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് നടി സിനിമ വിട്ടത്.


Click it and Unblock the Notifications











