ദുല്‍ഖര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു
സിനിമയില്‍ എത്തുമ്പോഴുളള ദുല്‍ഖറും ഇപ്പോഴത്തെ ദുല്‍ഖറും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ ? മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍
എന്ന നടനിലേക്കുളള വളര്‍ച്ച അതിനു തെളിവാണ്. അഭിനയത്തിലും വ്യക്തിത്വത്തിലും ചിന്തകളിലുമെല്ലാം ആ മാറ്റം പ്രകടവുമാണ്.
എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നടനാണ് താനെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ പഠനത്തിന് ഒരിക്കലും അവസാനമില്ല. എന്നും പഠിച്ചുകൊണ്ടിരുന്നാല്‍ മാത്രമെ ഉയരങ്ങളിലെത്താനാകൂ. ശക്തമായ അടിത്തറ ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതില്ലെങ്കില്‍ എങ്ങുമെത്തില്ല.

നടന്‍ എന്ന നിലയില്‍ താനിപ്പോള്‍ കുറെയൊക്കെ മെച്ചപ്പെട്ടതായാണ് വിശ്വാസമെന്ന് ഈയ്യിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുകയുണ്ടായി. സിനിമയുടെ ഫോര്‍മാറ്റിനെക്കുറിച്ചും എന്ത് തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചും പഴയതിനെക്കാള്‍ തനിക്ക് ധാരണയുണ്ടെന്ന് ദുല്‍ഖര്‍ സമ്മതിക്കുന്നു.
മണിരത്‌നത്തിന്റെ ചിത്രത്തിലെ വേഷം ഏതൊരു നടന്റെയും സ്വപ്‌നമാണ്. സിനിമയെക്കുറിച്ച് പഠിക്കാനും അറിയാനും ഇതില്‍പ്പരം നല്ലൊരു അവസരവും വേറെയില്ല. 30 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മണിരത്‌നം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഒകെ കണ്‍മണി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











