twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യത്തിലെ വെള്ളാരങ്കണ്ണുള്ള വില്ലന്‍

    By Lakshmi
    |

    പ്രേക്ഷകര്‍ക്ക് ഏറെ പുതുമകള്‍ സമ്മാനിയ്ക്കുന്നൊരു ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം. ഏവരും ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ കുടുംബനാഥന്‍ കഥാപാത്രങ്ങളിലേയ്ക്ക് പുതുമയേറിയ ഒന്നിനെക്കൂടി നല്‍കുകയാണ് ദൃശ്യത്തിലൂടെ ജിത്തു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കഥയുടെ അവിഭാജ്യ ഘടകങ്ങളായിട്ടാണ് നില്‍ക്കുന്നത്. ഈ കഥാപാത്രം വേണ്ടിയിരുന്നില്ലെന്ന് ഒരു കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് തോന്നുകയേയില്ല. അത്രയ്ക്ക് കൃത്യമാണ് ദൃശ്യത്തിനുവേണ്ടി ജിത്തു നടത്തിയിരിക്കുന്ന കാസ്റ്റിങ്.

    ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് ഇല്ലേയെന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് ദൃശ്യത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ അവസ്ഥ. യഥാര്‍ത്ഥത്തില്‍ വില്ലന്‍ ടച്ചുള്ള മൂന്ന് കഥാപാത്രങ്ങളുണ്ട് ദൃശ്യത്തില്‍ ഒന്ന് വരുണ്‍ എന്ന വിദ്യാര്‍ത്ഥി, മറ്റൊന്ന് സഹദേവന്‍ എന്ന കോണ്‍സ്റ്റബിള്‍ മൂന്നാമത്തേതാകട്ടെ മകന്റെ നഷ്ടത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന അധികാരം കയ്യിലുള്ള ഒരു അമ്മയും. ഇവര്‍ മൂന്നുപേരുടെയും വില്ലത്തരങ്ങള്‍ കഥയുടെ കാതലാണ്.

    Roshan Basheer

    ഇക്കൂട്ടത്തില്‍ പ്രേക്ഷകര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിച്ചുപോകുന്ന വില്ലനാണ് വെള്ളാരംകണ്ണുകളുമായി തനി ചോക്ലേറ്റ് രൂപമുള്ള വരുണിന്റേത്. വരുണാണ് കഥയിലെ യഥാര്‍ത്ഥ വില്ലന്‍. ശരിയ്ക്കും ഒരു ടീനേജ് ചോക്ലേറ്റ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പാകത്തിലുള്ള രൂപഭാവങ്ങളാണ് വരുണിനെ അവതരിപ്പിച്ച റോഷന്‍ ബഷീറിനുള്ളത്. പക്ഷേ വില്ലന്‍ എന്ന പ്രയോഗത്തിന് പുതിയ മാനങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് വരുണ്‍ എന്ന കഥാപാത്രത്തിലൂടെ റോഷനും ജീത്തു ജോസഫും.

    ദൃശ്യത്തിലെ അഭിനയത്തിന് റോഷന്‍ ബഷീറിന് പ്രശംകള്‍ ലഭിച്ചുകൊണ്ടേരിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗതിമാറ്റുന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ച വരുണ്‍.

    പിതാവിന്റെ സുഹൃത്തുവഴിയാണ് തനിയ്ക്ക് ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് റോഷന്‍ പറയുന്നു. കരിയറിലെ വഴിത്തിരിവാകുന്നൊരു കഥാപാത്രം തനിയ്ക്ക് സമ്മാനിച്ചതിന് റോഷന്‍ സംവിധായകനോട് നന്ദി പറയുകയാണ്.

    ദൃശ്യത്തിന്റെ പോസ്റ്ററിലോ, പ്രമോഷണല്‍ വീഡിയോകളിലോ ഒന്നും റോഷനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആ കഥാപാത്രത്തെ ജീത്തു ജോസഫ് ശരിയ്ക്കുമൊരു സസ്‌പെന്‍സ് ആയി സൂക്ഷിയ്ക്കുകയായിരുന്നു. ചിത്രം കാണുന്നതിന് മുമ്പ് ഒരു ഗാനരംഗത്തില്‍ ചെറിയൊരു ഭാഗത്തുമാത്രമാണ് റോഷനെ കാണാന്‍ കഴിയുക. അതുകൊണ്ടുതന്നെ ചിത്രത്തില്‍ റോഷനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു പുതുമയാകുന്നു.

    പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ സിനിമയിലെത്തുന്നത്. പിന്നീട് ഒട്ടേറെ വേഷങ്ങള്‍ ചെയ്‌തെങ്കിലും ബ്രേക്കാകുന്ന ഒരു കഥാപാത്രവും ഈ താരത്തിന് ലഭിച്ചിരുന്നില്ല. എന്റെ പേരുപോലും ആരും തിരിച്ചറിയുമായിരുന്നില്ല ഇത്രയും നാള്‍, പക്ഷേ ദൃശ്യം റിലീസായതോടെ എന്നെ എല്ലാവരും തിരിച്ചറിയുന്നു, പ്രശംസിക്കുന്നു, അതില്‍ സന്തോഷമുണ്ട്- റോഷന്‍ പറയുന്നു.

    English summary
    Jeethu Joseph’s movie Drishyam is a massive hit and Roshan Basheer is on cloud nine.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X