ഫ്രാങ്കോ മുളക്കലിന്റെ ജീവിതം സിനിമയാകുന്നു!! ട്രെയിലർ പുറത്ത്, അവൾ നീതി ലഭിക്കുമോ?
ചിത്രത്തിൽ മലയാളത്തിലേയും തമിഴിലേയും താരങ്ങൾ ഒന്നിക്കുന്നുണ്ട്.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായരുന്നു ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള പീഡനാരോപണം. സഭയിലെ കന്യസ്ത്രീകൾ തന്നെയായിരുന്നു ഫ്രാങ്കോയ്ക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴിത ബിഷപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

ദി ഡാർക്ക് ഷേയ്ഡ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പോര്‌ഡ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിട്ടുണ്ട്. കവേലിൽ ഫിലിംസിന്റെ ബാനറിൽ ഒന്നിലധികം ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്.ആന്റോ ഇലഞ്ഞിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചിത്രത്തിൽ മലയാളത്തിലേയും തമിഴിലേയും താരങ്ങൾ ഒന്നിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ സംവിധായകൻ രാംദാസ് രാമസ്വാമിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഘട്ടചിത്രീകരണം ദില്ലിയിലും ജലന്ധറിലുമായി നടക്കും.


Click it and Unblock the Notifications