വെള്ളത്തിന് മുകളില്‍ പൊങ്ങികിടക്കുന്ന ഈ നടിയെ മനസ്സിലായോ?
താഴെ കാണുന്ന ആദ്യത്തെ ചിത്രത്തില്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കുന്ന നടിയെ മനസ്സിലായോ?. മലയാളി പ്രേക്ഷകര്‍ മനസ്സറിഞ്ഞ് സ്‌നേഹിച്ച 'മാളൂട്ടി'യുടെ മുഖച്ഛായയില്ലെ. അതു തന്നെ ബേബി ശാമിലി!

സിനിമ ഉള്ളിടത്തോളം കാലം മലയാളി പ്രേക്ഷകര്‍ക്ക് മാളൂട്ടിയെ മറക്കാന്‍ സാധിക്കില്ല. 'അഞ്ജലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും വാങ്ങിക്കൊണ്ടാണ് ശ്യാമിലിയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തില്‍ പൂക്കാലം വരവായി, കിലുക്കാംപെട്ടി, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു അപ്രത്യക്ഷയായി.

കൗമാരത്തില്‍ 'ഹരികൃഷ്ണന്‍സ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ വീണ്ടും ശ്യാമിലിയെ കണ്ടു. വളര്‍ന്നപ്പോള്‍ സിനിമയോട് ടാറ്റ പാറഞ്ഞു. 'ഓയ്' എന്ന കന്നട ചിത്രത്തില്‍ മാത്രമാണ് ശ്യാമിലി നായികയായി എത്തിയത്. പിന്നീട് ബിഗ്‌സ്‌ക്രീനില്‍ നിന്നും വിട്ടുനിന്നു.

ശാമിലിയെ പോലെ തന്നെ ശാലിനിയെയും മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ തുടങ്ങി എന്റെ എന്റെ മാത്രം എന്ന ചിത്രം വരെ ശാലിനിയുടെ ബാല്യവും കൗമാരവുമെല്ലാം മലയാള സിനിമയിലായിരുന്നു. ഒടുവില്‍ തമിഴകത്തിന്റെ മരുമകളായി, അജിത്തിന്റെ ഭാര്യയായി പോയതോടെ ശാലിനിയും വെള്ളിത്തിരയോട് ടാറ്റ പറഞ്ഞു. ഇപ്പോള്‍ വിദേശത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ് ശാമിലി.


Click it and Unblock the Notifications











