കെജരിവാളിന്റെ ജീവിത കഥ റിലീസിന്, ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍ ട്രെയിലര്‍ കണാം...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍' എന്ന ഡോക്യുമെന്ററി ട്രെയിലര്‍ പുറത്തിറങ്ങി. ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തി ഡോക്യുമെന്ററി നവംബറില്‍ പ്രദര്‍ശനത്തിന് എത്തും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

അണ്ണാ ഹസാരെയുടെ നേതൃഥ്വത്തില്‍ നടന്ന അഴിമതി വരുദ്ധ പ്രക്ഷോഭവും ആം ആദ്മിയുടെ പിറവിയും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതും ഡല്‍ഹി മുഖ്യമന്ത്രിയായുള്ള കെജരിവാളിന്റെ വളര്‍ച്ചയുമാണ് ഡോക്യുമെന്ററി പറയുന്നത്.
ഖുശ്ബു റാങ്ക, വിനയ് ശുക്ല എന്നിവരാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉള്‍പ്പെടെ 40ലേറെ ചലച്ചിത്രോത്സവങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. നിരൂപക പ്രശംസ നേടിയ ഷിപ്പ് ഓഫ് തെസ്യൂസ് എന്ന വിഖ്യാത ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഗാന്ധിയണ് ഡോക്യുമെന്ററിയുടെ നിര്‍മാതാവ്.


Click it and Unblock the Notifications











