»   » കാമുകനായി മമ്മൂട്ടി, ഭര്‍ത്താവായി ദുല്‍ഖര്‍ സല്‍മാന്‍; ഇത് വേറിട്ടൊരു കാഴ്ച

കാമുകനായി മമ്മൂട്ടി, ഭര്‍ത്താവായി ദുല്‍ഖര്‍ സല്‍മാന്‍; ഇത് വേറിട്ടൊരു കാഴ്ച

Posted By: Rohini
Subscribe to Filmibeat Malayalam

മകന്‍ ഭര്‍ത്താവായി അഭിനയിക്കുമ്പോള്‍ വാപ്പച്ചി ഇപ്പോഴും കാമുകനാണ്. എന്തൊരു കൗതുകം നിറയ്ക്കുന്ന വാര്‍ത്ത അല്ലേ. പറയുന്നത് ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയും കുറിച്ചാണെന്ന് മനസ്സിലായല്ലോ അല്ലേ... അതെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളിലെ കൗതുക വാര്‍ത്തയാണത്, വൈറ്റും കലിയും

മമ്മൂട്ടി ഹുമ ഖുറേഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. 20കാരിയെ പ്രണയിക്കുന്ന പ്രകാശ് റോയ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഒരു അസൈന്‍മെന്റിന്റെ ഭാഗമായി ലണ്ടനിലെത്തുന്ന റോഷ്‌നി മേനോന്‍ എന്ന ചെറുപ്പകാരിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രകാശ് റോയ് എന്ന മധ്യവയസ്‌കന്‍.


kali-white

ബോളിവുഡ് താരം ഹുമാ ഖുറേഷിയുടെ ആദ്യത്തെ മലയാള ചിത്രമാണ് വൈറ്റ്. മമ്മൂട്ടിയുടെ യുവത്വം തുളുമ്പുന്ന, കലക്കന്‍ ലുക്കോടെ വന്ന പോസ്റ്ററുകളും രസകരമായ ബ്ലോപെര്‍ ടീസറും ഇതിനോടകം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.


അതേ സമയം വാപ്പച്ചിയുടെ മകന്‍ മൂക്കത്ത് ശുണ്ഠിയുള്ള ഭര്‍ത്താവായിട്ടാണ് അടുത്ത ചിത്രത്തിലെത്തുന്നത്. രാജേഷ് ഗോപിനാഥന്റെ തിരക്കഥയില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തില്‍ കോളേജ് കുമാരനായും, പിന്നീട് ഭര്‍ത്താവായും ദുല്‍ഖര്‍ അഭിനയിക്കുന്നു. സായി പല്ലവിയാണ് നായിക. ചിത്രം ഈ മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും. ഇന്നലെ (മാര്‍ച്ച് 16) ഇറങ്ങിയ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

English summary
An interesting fact of upcoming films of Mammootty and Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam