ഹരീശ്രീ അശോകന്‍ ചിത്രം ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് മമ്മൂക്ക!!
ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ഇന്റനാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഹരീശ്രീ അശോകന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാഹുല്‍ മാധവാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. രാഹുലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. മനോജ് കെ ജയന്‍, നന്ദു,സുരേഷ് കൃഷ്ണ,കുഞ്ചന്‍,ജാഫര്‍ ഇടുക്കി,ടിനി ടോം,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്,ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സെപ്റ്റംബറിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. നേരത്തെ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ദിലീപ്,സിദ്ധിഖ്, ജോഷി തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. അഭിനയത്തിനു പുറമെ സംവിധായകനായും തിളങ്ങാനുളള തയ്യാറെടുപ്പുകളിലാണ് ഹരിശ്രി അശോകനുളളത്.


Click it and Unblock the Notifications











