twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആത്മാവില്‍ പെയ്യും ആദ്യാനുരാഗം..! ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ പ്രണയഗാനം കാണാം

    By Midhun Raj
    |

    ഹരീശ്രീ അശോകന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ രാഹുല്‍ മാധവ് ആണ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    മധുര രാജയ്ക്ക് പിന്നാലെ തരംഗമായി മമ്മൂക്കയുടെ അമീര്‍ ഫാന്‍മേയ്ഡ് പോസ്റ്റര്‍! വൈറലായി ചിത്രം! കാണൂമധുര രാജയ്ക്ക് പിന്നാലെ തരംഗമായി മമ്മൂക്കയുടെ അമീര്‍ ഫാന്‍മേയ്ഡ് പോസ്റ്റര്‍! വൈറലായി ചിത്രം! കാണൂ

    ഇത്തവണ ഒരു പ്രണയ ഗാനമാണ് ചിത്രത്തിന്റെതായി ഇറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ആത്മാവില്‍ പെയ്യും ആദ്യാനുരാഗം എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്‌. സുരഭി സന്തോഷാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

    an international local story,

    മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    പാട്ടുകള്‍ക്കൊപ്പം ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

    അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ സംഭവിച്ചത്! പ്രണയതകര്‍ച്ചയെക്കുറിച്ച് രജിഷഅനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ സംഭവിച്ചത്! പ്രണയതകര്‍ച്ചയെക്കുറിച്ച് രജിഷ

    ഓസ്‌കര്‍ 'സദസ്സി'ല്‍ ടൊവിനോ തോമസും! വൈറലായി നടന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂഓസ്‌കര്‍ 'സദസ്സി'ല്‍ ടൊവിനോ തോമസും! വൈറലായി നടന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ

    English summary
    an international local story movie romantic song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X