കോമഡി എന്റര്‍ടെയ്‌നറുമായി ഹരീശ്രീ അശോകന്‍! ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ടീസര്‍!
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീശ്രീ അശോകന്റെ ആദ്യ സംവിധാന സംരഭമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ട് തന്നെയാണ് ഹരിശ്രീ അശോകന്‍ ആദ്യമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ് ലുക്ക് അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിനു പിന്നാലെ ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെതായി രസകരമായ ഒരു ടീസര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹരിശ്രീ അശോകന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാഹുല്‍ മാധവാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. രാഹുലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്,ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











