ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ രസകരമായ ട്രെയിലര്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍!വീഡിയോ കാണൂ
ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ രസകരമായ ട്രെയിലര്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടി മഞ്ജു വാര്യരാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
രാഹുല്‍ മാധവാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. രാഹുലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്,ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിനും ടീസറിനും മികച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. കോമഡിക്ക് പ്രധാന്യം നല്‍കിയുളള ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ തന്നെയാകും ഹരിശ്രീ അശോകന്റെ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്നാണറിയുന്നത്.


Click it and Unblock the Notifications











