ഹരിശ്രീ അശോകന്‍ ചിത്രത്തിലെ ആഘോഷ ഗാനം പുറത്തുവിട്ട് ദിലീപ്! വീഡിയോ കാണാം

By Midhun Raj

ഹരീശ്രീ അശോകന്റെ ആദ്യ സംവിധാന സംരഭമായ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി റിലീസിങ്ങിനൊരുങ്ങുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ രാഹുല്‍ മാധവാണ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയിലെ പുതിയൊരു പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

നടന്‍ ദിലീപായിരുന്നു ഈ ഗാനരംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നാദിര്‍ഷയുടെ സംഗീതത്തില്‍ അഫ്‌സല്‍ പാടിയൊരു അടിപൊളി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രാഹുലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

an international local story

മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഹരീശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ പാടിയൊരു ഗാനവും ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X