ഇതില്‍ മഞ്ജു വാര്യരെ കണ്ടെത്താമോ?
സ്‌കൂള്‍ ഫോട്ടോകളൊക്കെ ഒരോര്‍മയാണ്. ആ കാലത്തിന്റെ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടെ പോകുകയാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു വാര്യരരുടെ ഈ ഫോട്ടോയിലൂടെ. മഞ്ജു പത്താം ക്ലാസില്‍ പഠിക്കുമ്പോഴെടുത്ത ക്ലാസ് ഗ്രൂപ്പ് ഫോട്ടോയാണ് താഴെ കാണുന്നത്. ഇതില്‍ മഞ്ജുവിനെ കണ്ടെത്താമോ?
വലിയ പാടുള്ള കാര്യമൊന്നുമല്ല. സൂക്ഷിച്ചു നോക്കിയാല്‍ കണ്ടെത്താവുന്നതേയുള്ളൂ. ഏറ്റവും താഴത്തെ നിരയില്‍ ഇടത്തു നിന്ന് രണ്ടാമതിരിക്കുന്ന കുട്ടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലക പട്ടം നേടിയിട്ടുണ്ട്.

1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തന്റെ പതിനെട്ടാമത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായിക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് മഞ്ജു പ്രശംസകള്‍ വാരിക്കൂട്ടി.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്ന് അകന്നു നിന്ന മഞ്ജു പനിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. കുടുംബത്തിലെ ശിഥിലീകരണമൊന്നും മഞ്ജുവെന്ന നടിയെ ഒരു തരത്തിലും ബാധിച്ചില്ല എന്നതിന് തെളിവാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ വിജയം. ഇപ്പോള്‍ വീണ്ടും മഞ്ജു മലയാള സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങുകയാണ്.


Click it and Unblock the Notifications