ഈ ഫോട്ടോയില്‍ ആരൊക്കെയുണ്ടെന്ന് പറയാമോ?
പഴയ ആല്‍ബങ്ങള്‍ തുറന്നു നോക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ. കഴിഞ്ഞുപോയ നല്ല കാലത്തെ കുറിച്ച് ഓര്‍ക്കുക സുഖമല്ലേ. ഈ അടുത്ത കാലത്ത് ചില സിനമാ താരങ്ങള്‍ ചില പഴയകാല ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിയിരുന്നു. ദിലീപും മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം പഴയകാലത്തെ ഓര്‍ക്കുകായിരുന്നു.
മിക്ക ഫോട്ടോകളും അന്ന് ഹിറ്റായ സിനിമകളുടെ ലൊക്കേഷനിലും മറ്റും വച്ച എടുത്തതാണ്. അന്ന് ഫേസ്ബുക്കൊന്നുമില്ലാത്തതുകൊണ്ട് സിനിമാ ആല്‍ബത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഫോട്ടോ ഇപ്പോള്‍ ഫേസ്ബുക്ക് വഴി തരംഗമാകുകയാണ്.

മുകളില്‍ കാണുന്ന ഫോട്ടോയും ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്തതാണ്. കൂട്ടത്തില്‍ നാല് കുട്ടികളെ കാണുന്നില്ലേ. അന്ന് അച്ഛന്മാര്‍ക്കൊപ്പം ഷൂട്ടിങ് കാണാന്‍ ലൊക്കേഷനിലെത്തിയ ഇവരില്‍ മൂന്ന് പേര്‍ അന്ന് മലയാളസിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍സാണ്.
ഇടത്തു നിന്നും തുടങ്ങാം. നായകനായും വില്ലനായും എഴുപതുകളിലുടെ തുടക്കത്തില്‍ സിനിമയിലെത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന സുകുമാരന്‍. ഭാര്യയും നടിയുമായ മല്ലിക സുകുമാര്‍. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മമ്മൂട്ടി, ബാബു ആന്റണി, കുഞ്ചന്‍. ഇവരെ തിരിച്ചറിയാന്‍ പാടില്ലല്ലോ
സുല്‍ഫത്ത് ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന പയ്യനാണ് ഇന്ദ്രജിത്ത്. നീല ഉടുപ്പിട്ട് സുല്‍ഫത്തിന് ഇപ്പുറം നില്‍ക്കുന്നത് മമ്മൂട്ടിയുടെ മൂത്ത മകള്‍ സുറുമി. മമ്മൂട്ടിയ്ക്കും ബാബു ആന്റണിയ്ക്കും ഇടയില്‍ നില്‍ക്കുന്ന പയ്യനാണ് യങ്സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ബാബു ആന്റണിയുടെ മടിയില്‍ കയറിയിരിക്കുന്നത് ഭാവി സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും.
ഇനി സിനിമ, 1989- ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'കാര്‍ണിവല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ഫോട്ടോയാണിത്. മമ്മൂട്ടി, സുകുമാരന്‍, പാര്‍വ്വതി, ബാബു ആന്റണി, സിദ്ദിഖ്, മാള അരവിന്ദ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications