മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന പയ്യന്‍ ആരാണെന്ന് പറയാമോ?

By Aswathi

അടുത്തിടെ കുറേ സിനിമാ താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോ കാണിച്ച് ഇതാരാണെന്ന് പറയാമോ എന്ന് ചോദിക്കാറുണ്ട്. ഇത് ഒരു പതിവാക്കി എന്ന് തെറ്റിദ്ധരിക്കേണ്ട. താഴെ കാണുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അടുത്തു നില്‍ക്കുന്ന പയ്യനാരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസമാണ്.

ചിത്രത്തില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. ഇപ്പോള്‍ പറയുന്ന കഥയിലെ നായകന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, കള്ളി ഷര്‍ട്ടിട്ട കുട്ടിയാണ്. എവിടെയെങ്കിലും കണ്ട പരിയമുണ്ടോ?. സിനിമകളില്‍ തപ്പേണ്ടതില്ല. നടനല്ല, പിന്നെയോ??

vidhuprathap-with-mohanlal

സിനിമയുടെ പിന്നണിയാണ് ഇയാളുടെ മേഖല. ഇനിയും സസ്‌പെന്‍സ് വയ്ക്കുന്നില്ല, യുവനായകന്മാരുടെ ശബ്ദം, പിന്നണി ഗായകന്‍ വിധു പ്രതാപ്. ഫേസ്ബുക്കിലൂടെ വിധു പ്രതാപ് തന്നെയാണ് ഫോട്ടോ പുറം ലോകത്തെ കാണിച്ചിരിക്കുന്നത്.

1988 മോഹന്‍ലല്‍ നായകനായ പാദമുദ്ര എന്ന ചിത്രത്തിന്റെ റെക്കോഡിങ് സെക്ഷനിലെടുത്ത ഫോട്ടോയാണിത്. തന്റെ ആദ്യത്തെ റെക്കോഡിങ് എക്‌സ്പീരിയന്‍സായിരുന്നു ഇതെന്നും വിധു പ്രതാപ് പറഞ്ഞു.

രണ്ട് കണ്ടീഷനോടെയാണ് വിധു അന്ന് റെക്കോഡിങ് സ്റ്റുഡിയോയിലേയ്ക്ക് പോയത്. ഒന്ന് ലാലേട്ടനെ കാണിച്ചുതരണം, രണ്ട് ഹെഡ്‌സെറ്റ് വച്ചു തരണം. രണ്ടാമത്തെ കാര്യം നടന്നോ എന്നറിയില്ല, എന്തായലും മോഹന്‍ലാലിനെ കാണുക മാത്രമല്ല, ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വിധുവിന് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X