അടിപൊളി!! മോഹന്‍ലാലും മമ്മൂട്ടിയും മീനയും ശോഭനയും ചേര്‍ന്നൊരു സൂപ്പര്‍ സ്‌കിറ്റ് കാണൂ!!
ഇന്ന് ഒരുപാട് ചാനലുകളും അതിലൊക്കെ സ്‌കിറ്റുകളും കോമഡി ഷോകളും വരുന്നുണ്ട്. എന്നാല്‍ ഇതൊക്കെ വിരളമായിരുന്ന, കാസറ്റുകള്‍ മാത്രം ലഭിയ്ക്കുന്ന ഒരു കാലത്തിറങ്ങിയ ഈ സ്‌കിറ്റ് നിങ്ങളില്‍ പലരും കണ്ടിരിക്കാന്‍ സാധ്യതയില്ല.
പഴയ ഒരു സ്റ്റേജ് ഷോയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും മീനയും ചേര്‍ന്നഭിനയിച്ച ഒരു സൂപ്പര്‍ സ്‌കിറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇവര്‍ക്കൊപ്പം ജഗദീഷും ഫാസിലും ചെറിയ റോളുകളില്‍ എത്തുന്നുണ്ട്.

സൈന വീഡിയോ വിഷന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെല്‍കം 2000 എന്ന ഗള്‍ഫ് പരിപാടിയിലെ ചെറിയൊരു സ്‌കിറ്റാണിത്. ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ സ്റ്റേജ് ഷോ അവതരിപ്പിച്ചത് ഈസ്റ്റ് കോസ്റ്റാണ്.
ഇവരെ കൂടാതെ അന്ന് ആ സ്‌റ്റേജ് ഷോയില്‍ ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, നെടുമുടി വേണു, വിനീത്, കുഞ്ചന്‍, ജയസൂര്യ, ശാലിനി, അഭിരാമി, എന്നിവരും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ സ്‌കിറ്റ് കാണൂ...


Click it and Unblock the Notifications











