ഹിറ്റ്‌ലറും ഇരുവറും ഒന്നിച്ചപ്പോള്‍
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'ഹിറ്റ്‌ലര്‍'. അതുപോലെ മോഹന്‍ലാലിനും ഏറെ പ്രധാനപ്പെട്ട ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രവും. 1996 ലാണ് ഹിറ്റ്‌ലര്‍ തിയേറ്ററുകളിലെത്തിയത്. 97 ല്‍ ഇരുവറും എത്തി. പക്ഷെ താഴേ കാണുന്ന ചിത്രം നോക്കൂ. മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകള്‍ രണ്ട് സൂപ്പര്‍ സംവിധായകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ അലഞ്ഞു തിരിയുന്ന ഫോട്ടോയാണിത്. മോഹന്‍ലാല്‍ ഇരുവര്‍ ഗെറ്റപ്പിലും മമ്മൂട്ടി ഹിറ്റ്‌ലര്‍ ഗെറ്റപ്പിലുമാണുള്ളത്. കൂടെ സിദ്ദിഖും ലാല്‍ നില്‍ക്കുന്നതുകൊണ്ട് ഈ ഫോട്ടോ എടുത്തത് ഹിറ്റ്‌ലറിന്റെ ലൊക്കേഷനില്‍വച്ചാണെന്ന് അനുമാനിക്കാം. ഹിറ്റ്‌ലര്‍ കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ് ഇരുവര്‍ എത്തുന്നത്. പക്ഷെ ചിത്രത്തില്‍ എങ്ങനെ മോഹന്‍ലാല്‍ ഇരുവറുടെ ഗെറ്റപ്പിലെത്തി.

അഞ്ച് പെങ്ങന്‍മാരുടെയും അവരെ സംരക്ഷിക്കുന്ന ഹിറ്റ്‌ലര്‍ മാധവന്‍ നായരുടെയും കഥ പറഞ്ഞ ചിത്രമാണ് ഹിറ്റ്‌ലര്‍. അന്ന് 40 കേന്ദ്രങ്ങളില്‍ റിലീസായ ഹിറ്റ്‌ലര്‍ 13 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് വിവരം. 1996 ഏപ്രില്‍ പന്ത്രണ്ടിന് വിഷുച്ചിത്രമായാണ് ഹിറ്റ്‌ലര്‍ പ്രദര്‍ശനത്തിനെത്തിയത്. 'കാലാപാനി'യായിരുന്നു അന്ന് ഹിറ്റ്‌ലറെ നേരിട്ട പ്രധാന സിനിമ. എന്നാല്‍ മറ്റെല്ലാ സിനിമകളെയും നിലംപരിശാക്കി ഹിറ്റ്‌ലര്‍ വമ്പന്‍ ഹിറ്റായി മാറി.
1997 ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവര്‍. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എംജിആര്‍ന്റെയും എം കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരിയായുരുന്ന ഐശ്വര്യ റായ് ബച്ചന്‍ വെള്ളിത്തിരയിലെത്തുന്നത്.


Click it and Unblock the Notifications











