For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Mammootty: തിരിച്ചു വരിക,എന്നെന്നും വിജയിച്ച് കൊണ്ടിരിക്കുക,മമ്മൂട്ടിക്ക് പ്രേക്ഷകന്റെ തുറന്ന കത്ത്

  |

  നടൻ മമ്മൂട്ടിയ്ക്ക് തുറന്ന കത്തുമായി പ്രേക്ഷകൻ . ഷെഫിൻ ജാഫർ എന്ന വക്തിയാണ് താരത്തിന് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രിയപ്പെട്ട ശ്രീ മമ്മൂട്ടിക്ക് ഒരു തുറന്ന കത്ത് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ഷെഫിൽ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തുടർന്ന് താരത്തിന്റെ പഴയ കാലസിനിമകളെ കുറിച്ചു പുതിയ സിനമകളെ കുറിച്ചും പോസ്റ്റിൽ പ്രതിബാധിക്കുന്നുണ്ട്. പ്രമുഖ സിനിമ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

  Surya:വിവാഹത്തിനെ കുറിച്ച് അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം സൂര്യ! വെളിപ്പെടുത്തലുമായി ജഗൻ

  തന്റെ എഴാം വയസിലാണ് മമ്മൂട്ടിയുടെ സിനിമ ആദ്യമായി കാണുന്നത്. പഴയ സിനിമകളെല്ലാം എന്നും ഹൃദയത്തിൽ നിൽക്കുന്നവയാണ്. അത് പറഞ്ഞ് താങ്കളെ പുളകം കൊള്ളിക്കാനോ ഉയത്താനുമല്ല ഈ പോസ്റ്റ്. മമ്മൂട്ടി എന്ന പഴയ ആ പോരാളി ഇപ്പോഴും താങ്കളുടെ ഉള്ളില്‍ തന്നെയുണ്ട്. വീണ്ടും തിരിച്ചു വരിക. എന്നെന്നും വിജയിച്ചു കൊണ്ടിരിക്കണമെന്നും ഷെഫിൻ കത്തിൽ പരാമർശിക്കുന്നുണ്ട്.

  ജീവാംശമായി താനേ നീയെന്നിൽ... തീവണ്ടിയിലെ ഗാനം പുറത്ത്!! പാട്ട് പൊളിച്ചു

   സിനിമ മാറി കൊണ്ടിരിക്കുന്നു

  സിനിമ മാറി കൊണ്ടിരിക്കുന്നു

  സിനിമയെന്ന കലാരൂപം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഐഫോണും പുതിയ സൂപ്പർകാർ ഉകളിലും താങ്കൾക്കുള്ള അറിവ് മാറിക്കൊണ്ടിരിക്കുന്ന സിനിമാ കാലഘട്ടത്തെ കുറിച്ചുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ഇങ്ങനെയാവില്ലായിരുന്നു. ഈ മൂന്നു ചിത്രങ്ങളും ഏതെങ്കിലും രീതിയിൽ നല്ലതായിരുന്നു എന്ന് മമ്മൂട്ടി എന്ന കലാകാരന് നെഞ്ചിൽ കൈ വെച്ചു പറയാമോ? എന്നും ഷെഫിൻ ചോദിക്കുന്നുണ്ട്.

   പുതിയ കലാകാരന്മാർ വരുന്നു

  പുതിയ കലാകാരന്മാർ വരുന്നു

  'നിനക്കൊകെ വേണേല്‍ കണ്ടാല്‍ മതി' എന്ന് പറയാന്‍ ആണെങ്കില്‍, ഒരപേക്ഷ ഉണ്ട്. താങ്കളുടെ ഫാന്‍സ് ന് വേണ്ടി താങ്കള്‍ ഹോം വീഡിയോ ഉണ്ടാക്കുക. താങ്കളെ കാണാന്‍ തിയേറ്ററില്‍ വരുന്ന ആരാധകര്‍ക്ക് വേണ്ടി, ഏതെങ്കിലും ഉത്സവപറമ്പിലോ, ഉറൂസ് നോ പള്ളിപെരുന്നാളിനോ സ്റ്റേജ് ഷോ വെക്കുക. ‘മലയാള സിനിമയുടെ അഭിമാനം ആണ്, അഹങ്കാരം ആണ് ‘-അതു പണ്ട്. ഇപ്പൊ ഒരോ വര്‍ഷവും പുതിയ പുതിയ അഭിമാനനടന്മാര്‍ വന്നുകൊണ്ടിരിക്കുന്നു, പുതിയ കാലഘട്ടത്തിലെ സിനിമകള്‍ വരുന്നു, ക്രിയാത്മകമായ പ്രൊമോഷന്‍ തന്ത്രങ്ങള്‍ വരുന്നു. മലയാള സിനിമയുടെ നവയുഗവിപ്ലവ കാലഘട്ടത്തില്‍ താങ്കള്‍ സിനിമയെ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍, രാജ്യങ്ങളുടെ മുന്നില്‍,കലാ ലോകത്തിനു മുന്നില്‍ പിന്നോട്ട് വലിക്കുക ആണ് ചെയുന്നത്. ഒരു പ്രേക്ഷകന്റെ വിമർശനാധികാരം കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതുവ്വതെന്നും അദ്ദേഹം ഷഫിൻ പറയുന്നുണ്ട്.

   അവതാരകമാരുടെ മുഖസ്തുതി

  അവതാരകമാരുടെ മുഖസ്തുതി

  അവതരികമാര്‍ മുഖസ്തുതി പറയുകയാണെന്ന് ഇനിയെങ്കിലും മനസിലാക്കുക തന്നെയുമല്ല അതും സിനിമയുടെ മേന്മയുമായി കാര്യമായ ബന്ധമില്ല. പുതുമ, കെട്ടുറപ്പുള്ള കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം,പുതിയ വിപണന തന്ത്രങ്ങള്‍ എന്നിവയാണ് ഒരു സിനിമയുടെ അടിസ്ഥാന കാര്യങ്ങള്‍ എന്ന് താങ്കളെ പോലെ ഒരു ഇതിഹാസകലാകാരനെ ഓര്‍മ്മിപ്പിക്കുന്നതില്‍ വേദനയുണ്ട്. 66 വയസ്സ് ഒരു പ്രായമേ അല്ല കാരണം യൗവനം കൊണ്ടല്ല ഒരാള്‍ സുന്ദരനാകുന്നത്, തന്റെ കര്‍മമണ്ഡലത്തില്‍ വിജയിച്ചു കൊണ്ടാണ് ഒരാള്‍ സുന്ദരനാകുന്നത്.

  തിരിച്ചു വരുക

  തിരിച്ചു വരുക

  താങ്കളുടെ ആദ്യകാലഘച്ചത്തിലെ സിനിമകൾ മനസ്സിലിട്ടു ഇന്നും പുതിയ റിലീസ്ന് ആമോദം അഭിനയിച്ചു കൊണ്ട് നൃത്തമാടുന്ന ഫാൻസ്‌നെ കാണുമ്പോൾ അരിമാവ് കലക്കിയത് കുടിച്ച അശ്വത്ഥാമാവിനെയാണ് ഓർമ വരുന്നത്. "വിജയിച്ചു വരിക" എന്ന് എംടി വാസുദേവൻ നായർ താങ്കളോട് പറഞ്ഞത് ഒരു പ്രാർത്ഥനയായി മനസ്സിൽ പറയുന്നു. മമ്മൂട്ടി എന്ന പഴയ ആ പോരാളി ഇപ്പോഴും താങ്കളുടെ ഉള്ളിൽ ഉണ്ട് . തിരിച്ചു വരിക. എന്നെന്നും വിജയിച്ചു കൊണ്ടേയിരിക്കുക. എന്ന് സസ്നേഹം ഇന്നലത്തെ മഴയിലെ ഒരു പ്രേക്ഷകൻ. എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  an open facebook letter to actor mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X