»   » ഫഹദ് നിങ്ങള്‍ വേറെ ലെവലാണ്, പാര്‍വ്വതി ഒരു മഹാസംഭവവും.. ടേക്ക് ഓഫ് മറ്റ് താരങ്ങളും കണ്ടു, പ്രതികരണം

ഫഹദ് നിങ്ങള്‍ വേറെ ലെവലാണ്, പാര്‍വ്വതി ഒരു മഹാസംഭവവും.. ടേക്ക് ഓഫ് മറ്റ് താരങ്ങളും കണ്ടു, പ്രതികരണം

By: Sanviya
Subscribe to Filmibeat Malayalam

മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം പോസിറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ചതോടെ തിയേറ്ററുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറാനും തുടങ്ങി. നവാഗതനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരഭമായ ചിത്രം അന്തര്‍ദേശിയ നിലവാരത്തിലാണ് ഒരുക്കിയത്.

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുവെന്ന പ്രത്യേകത തന്നെയായിരുന്നു അതിന് കാരണം. ഇപ്പോള്‍ സിനിമ പുറത്തിറങ്ങിയപ്പോഴും അതിലും മികച്ച പ്രതികരണം.

സിനിമാക്കാര്‍ ഒന്നടങ്കം പറയുന്നതും ടേക്ക് ഓഫിനെ കുറിച്ചാണ്. താരങ്ങളുടെ അവിശ്വസനീയമായ പ്രകടനത്തെ കുറിച്ചും താരങ്ങള്‍ തുറന്നു പറഞ്ഞു. ഇപ്പോഴിതാ സിനിമാ താരങ്ങള്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയരിക്കുകയാണ്. സിനിമാ താരങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടര്‍ന്ന് വായിക്കാം...

രഞ്ജിത്ത് ശങ്കര്‍

ജനപ്രിയ സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ടേക്ക് ഓഫിനെ കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞു. മഹേഷ് നാരയണന്‍ എന്ന നവാഗത സംവിധായകന്റെ സംവിധാന മികവിനെ കുറിച്ചാണ് രഞ്ജിത്ത് ശങ്കര്‍ ആദ്യം പറഞ്ഞത്. കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും അത്ഭുതകരമായ പ്രകടനത്തെ കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ജൂഡ് ആന്റണി ജോസഫ്

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിം അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയ ടേക്ക് ഓഫിനെ കുറിച്ച് പറഞ്ഞു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വ്വതി എന്നിവരുടെ അഭിനയ മികവിനെ കുറിച്ചാണ് ജൂഡ് ആദ്യം പറഞ്ഞത്. ഒരു നേഴ്‌സായ എന്റെ ഭാര്യ സിനിമ കാണുന്നതിനിടെ എന്റെ കൈയില്‍ പിടിച്ച് പറഞ്ഞു പാര്‍വ്വതി ഒരു സംഭവമാണ്.

ജോജു ജോര്‍ജ്

നടന്‍ ജോജു ജോര്‍ജ് ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. പുതിയ അനുഭവം നല്‍കുന്ന ടേക്ക് ഓഫിനെ കുറിച്ച് ജോജു ജോര്‍ജും ഫേസ്ബുക്കിലൂടെ പറഞ്ഞു. ഈ ചിത്രം കാണാതെ പോകരുത്.

ബേസില്‍ ജോസഫ്

യുവ സംവിധായകന്‍ ബേസില്‍ ജോസഫും ടേക്ക് ഓഫ് കണ്ട് ഫേസ്ബുക്കിലൂടെ ചിത്രത്തെ പുകഴ്ത്തി ടാഗ് ചെയ്തു. മലയാള സിനിമയ്ക്ക് അഭിമാനിയ്ക്കാന്‍ മറ്റൊരു സിനിമ കൂടിയെന്നാണ് ബേസില്‍ ജോസഫ് പറഞ്ഞത്.

ജയപ്രകാശ് രാധകൃഷ്ണന്‍

ലെന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സംവിധായകനാണ് ജയപ്രകാശ് രാധാകൃഷ്ണന്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. മഹേഷ് നാരായണന്റെ ടേക്ക് ഓഫ് കണ്ട് ജയപ്രകാശും പറഞ്ഞു. ഇതൊരു ബ്രില്ല്യന്റ് ചിത്രമാണ്.

അജു വര്‍ഗീസ്

മികച്ച സിനിമകളെ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്യാറുണ്ട്. ടേക്ക് ഓഫ് കണ്ട ശേഷം അജു വര്‍ഗീസ് ചിത്രത്തെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എക്‌സലന്റ് മൂവിയാണെന്ന് അജു വര്‍ഗീസ്.

ജിബു ജേക്കബ്

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബ് ടേക്ക് ഓഫിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട മഹേഷ് നാരായണന്‍ നിങ്ങള്‍ക്ക് അഭിമാനിയ്ക്കാം. താരങ്ങളുടെ അഭിനയ മികവിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
An Outstanding Take Off: Malayalam Cinema World Praises The Movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam