twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനമുറ്റം തറവാട്ടിലെ അതിഥികള്‍

    By Staff
    |

    ആനമുറ്റം തറവാട്ടിലെ അതിഥികള്‍
    സപ്തംബര്‍ 07, 2000

    ആനമുറ്റം തറവാട്ടിലെ ക്ഷേത്രോത്സവ നടത്തിപ്പും അതിനോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സ്പര്‍ദ്ധയും നര്‍മ്മമധുരമായി അവതരിപ്പിക്കുകയാണ് ആനമുറ്റത്തെ ആങ്ങളമാര്‍. നവാഗതനായ അനില്‍ മേടയിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

    ഉത്സവത്തോടനുബന്ധിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളക്കെടുപ്പാണ് പ്രധാന ചടങ്ങ്. ഇതിനായി ഓരോ തവണയും ജോത്സ്യവിധി പ്രകാരം ആളെ നിശ്ചയിക്കും. ഇത്തവണ വിളക്കെടുക്കാന്‍ ജോത്സ്യന്‍ വിധിച്ചത് തറവാട് വിട്ടുപോയി അന്യമതത്തില്‍പ്പെട്ട പെണ്ണിനെ വിവാഹം കഴിച്ച ശിവശങ്കരമേനോനെയാണ്.

    വിളക്കെടുപ്പിനായി മകളോടൊപ്പം പുറപ്പെട്ട മേനോന്റെ മരണവാര്‍ത്തയാണ് തറവാട്ടിലെത്തുന്നത്. പിന്നീട് തറവാട്ടിലെ അവകാശം സ്ഥാപിക്കുവാനായി മേനോന്റെ മകള്‍ ജയലക്ഷ്മി ആനമുറ്റത്തെത്തുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മമതാ മേനോന്‍ എന്ന പേരില്‍ മറ്റൊരു കുട്ടിയും അവകാശവാദവുമായെത്തുന്നതോടെ കഥയുടെ ഗതിയാകെ മാറുന്നു.

    മാതു, ശ്രീജയ എന്നിവരാണ് ജയലക്ഷ്മിയെയും മമതാ മേനോനെയും അവതരിപ്പിക്കുന്നത്. ജഗദീഷ്, ജഗതി, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, തെസ്നിഖാന്‍, ഫിലോമിന, വത്സലാമേനോന്‍ എന്നിവരും അഭിനയിക്കുന്നു. രാജേഷ് നാരായണന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജി.എ. ലാലാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ ഈണം നല്‍കുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X