»   » താര സെല്‍ഫി... പ്രേമം ക്യാമറാമാന് ആശംസകളുമായി വെള്ളിത്തിരയിലെ യുവതാരങ്ങള്‍, ചിത്രങ്ങള്‍ കാണൂ !!

താര സെല്‍ഫി... പ്രേമം ക്യാമറാമാന് ആശംസകളുമായി വെള്ളിത്തിരയിലെ യുവതാരങ്ങള്‍, ചിത്രങ്ങള്‍ കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹ ചടങ്ങുകള്‍ ഒത്തുകൂടലിനുള്ള വേദി കൂടിയാണ്. മലയാള സിനിമയിലിപ്പോള്‍ വിവാഹക്കാലമാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ധ്യാന്‍ ശ്രീനിവാസ്, അപ്പാനി രവി ശരത്കുമാര്‍, ശ്രീനാഥ് രാജേന്ദ്രന്‍, ഗൗതമി നായര്‍, ആനന്ദ് സി ചന്ദ്രന്‍ തുടങ്ങിയവരുടെ വിവാഹം നടന്നത് അടുത്തിടെയാണ്. അല്‍ഫോന്‍സ് പുത്രന്‍ നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ക്ക് മിഴിവേകിയ ക്യാമറാമാന്‍ ആനന്ദ് സി ചന്ദ്രന്റെ വിവാഹമാണ് അവസാനമായി ഈ ലിസ്റ്റിലെത്തിയത്‌. പ്രേമം സിനിമ രണ്ടു വര്‍ഷം തികയ്ക്കുന്നതിനിടയിലാണ് ക്യാമറാമാന്‍ ആനന്ദിന്റെ പ്രേമം പൂവണിയുന്നതെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

'പ്രേമ'ത്തിന് മിഴിവേകിയ ക്യാമറക്കണ്ണുകള്‍ക്ക് പ്രണയ സാഫല്യം!!! ആരും അറിയാതെ സൂക്ഷിച്ച പ്രണയം!!!

താരങ്ങളും അണിയറ പ്രവര്‍ത്തകരുമുള്‍പ്പടെ സിനിമാലോകം ഒന്നടങ്കം ആനന്ദിന്റെയും സ്വാതിയുടേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ലൊക്കേഷനുമപ്പുറത്ത് താരങ്ങള്‍ക്ക് ഒത്തുകൂടാനുള്ളൊരു വേദിയായി ആ ചടങ്ങ് മാറുകയായിരുന്നു. ആനന്ദ് സി ചന്ദ്രന്‍ സ്വാതി വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തിരശ്ശീലയില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ ഇത്തരം ചടങ്ങുകളില്‍ കാണുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. വിവാഹ സല്‍ക്കാരത്തിനെത്തിയ പേളി മാണി. നസ്രിയ നസീം, അപൂര്‍വ, വിനീതാ കോശി, രജിഷ വിജയന്‍, നിവിന്‍ പോളി, നീരജ് മാധവന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം.

ശരണ്യാ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ഭർത്താവ് , മറുപടി വൈറല്‍ !!

കിട്ടിയ അവസരം മുതലാക്കി നസ്രിയയും പേളി മാണിയും

ആനന്ദ് സി ചന്ദ്രന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയ നസ്രിയയും പേളി മാണിയും കിട്ടിയ അവസരം ശരിക്കും മുതലെടുത്തു. കിടിലന്‍ ഫോട്ടോ ഷൂട്ട് തന്നെ ഇവര്‍ നടത്തി. ഇരുവരുടെയും ഭാവം നോക്കിയേ അക്കാര്യം ശരിക്കും മനസ്സിലാവും.

ക്യൂട്ട് സെല്‍ഫിയുമായി പേളിയും നസ്രിയയും

അവതാരക റോളിലൂടെ സിനിമയിലേക്കെത്തിയവരാണ് നസ്രിയയും പേളി മാണിയും. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇരുവരും ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെയും മിന്നും താരങ്ങളാണ്. വിവാഹ ശേഷം നസ്രിയയെ കാണുന്നില്ലെന്നുള്ള ആരാധകരുടെ പരാതി ഇനി മാറും. നോക്കിയേ എന്തു ക്യൂട്ടായ സെല്‍ഫിയാണിതെന്ന്.

ആനന്ദിനേയും സ്വാതിയേയും ആശീര്‍വദിക്കാന്‍ മേരിയും എത്തി

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമയിലേക്കെത്തിയത്. ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന മേരിക്ക് മിഴിവേകിയ ക്യാമറാമാനെ കാണാന്‍ അനുപമ പരമേശ്വരനും എത്തിയിരുന്നു. അനുപമയ്‌ക്കൊപ്പം നസ്രിയയും പേളിയും ചേര്‍ന്നപ്പോള്‍ അത് നല്ലൊരു ഫോട്ടോയായി മാറി.

നീരജിനോടുള്ള കലിപ്പ് തീര്‍ത്ത് പേളി മാണി

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നീരജ് മാധവന്‍. ബഡ്ഡിയിലൂടെ സിനിമയിലേക്കെത്തിയ നീരജ് വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. നീരജിന്റെ കഴുത്തു പിടിച്ചു നില്‍ക്കുന്ന പേളി മാണിയുടെ ഫോട്ടോയും കാണാം.

ആനന്ദിനെ അനുഗ്രഹിക്കാന്‍ സാക്ഷാല്‍ ജോര്‍ജുമെത്തി

പ്രേമം സിനിമയിലെ നായകനായ നിവിന്‍ പോളിയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൂത്തോന്‍ ലുക്കിലാണ് നിവിന്‍ പോളി ചടങ്ങിനെത്തിയത്.

വനിതകളെല്ലാം ചേര്‍ന്നൊരു ചിത്രം

യുവതലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിമാരോടൊപ്പം പേളി മാണിയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ നോക്കൂ. ആനന്ദത്തിലെ
ടാറ്റൂ മോളും ടീച്ചറും ഒപ്പം രജിഷ വിജയനും ഈ ചിത്രത്തിലുണ്ട്.

English summary
Anand C Chandran's wedding reception photos getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam