»   » ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനത്തിനൊത്ത് സ്‌റ്റേജില്‍ ഭാവനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന സൂപ്പർ താരം!!!

ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനത്തിനൊത്ത് സ്‌റ്റേജില്‍ ഭാവനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന സൂപ്പർ താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പം ഭാവന വേദിയില്‍ ആടിത്തിമിര്‍ത്തും. ഒപ്പം ആടി തകര്‍ത്തത് ബോളിവുഡ് സ്റ്റാര്‍ അനില്‍ കപൂറും. ആനന്ദ് ടിവി ആവാര്‍ഡ് വേദിയിലായിരുന്നു സംഭവം. അവതാരക അനില്‍ കപൂറിനോട് ഈ ഗാനരംഗത്തിനൊത്ത് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാനയേയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. 

Anil Kapoor & Bhavana

ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടാമത് അവാര്‍ഡ് നിശയിലായിരുന്നു സംഭവം അരങ്ങേറിയത്. നൃത്തത്തിനൊടുവില്‍ അനില്‍ കപൂര്‍ ഭാവനയെ നോക്കി തൊഴുതു. തന്റെ ഡാന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന അനില്‍ കപൂറിന്റെ ചോദ്യത്തില്‍ നിറഞ്ഞ കൈയടിയായിരുന്നു പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. മലയാളം സംവിധായകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തനിക്കൊരു അവസരം നല്‍കണമെന്നും താരം പറഞ്ഞു. 

അവാര്‍ഡ് വേദിയില്‍ പരിപാടി നടക്കുമ്പോള്‍ അനില്‍ കപൂര്‍ ഹാളിലേക്ക് വന്നപ്പോള്‍ കടന്നുവന്നപ്പോള്‍ മഞ്ജുവാര്യരും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും അനില്‍ കപൂറിനെ നോക്കി ചിരിച്ചെങ്കിലും കാര്യമായി ഗൗനിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നിവിന്‍ പോളിയെ അഭിവാദ്യം ചെയ്തപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വണങ്ങിയാണ് നിവിന്‍ അഭിവാദ്യം ചെയ്തത്. ഇത് തിരിച്ചടിയായത് നടിമാര്‍ക്കായിരുന്നു.

English summary
Anil Kapoor and Bhavana dancing on Anand Tv film Awards stage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam